ഇന്ത്യയുടെ വളര്‍ച്ച നിരക്കില്‍ 20 ബേസിസ് പോയിന്റ് വര്‍ധന വരുത്തി ഐഎംഎഫ്

Posted on: July 26, 2023

കൊച്ചി : ഇന്ത്യയുടെ സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ച നിരക്കില്‍ 20 ബേസിസ് പോയിന്റ് (0.2%) വര്‍ധന വരുത്തി ഐഎംഎഫ്. 5.9 ശതമാനത്തില്‍ നിന്ന് 6.1 ശതമാനമായാണു വര്‍ധിപ്പിച്ചത്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അവസാന പാദത്തിലെയും ഈ വര്‍ഷത്തെ ആദ്യപാദത്തിലെയും വളര്‍ച്ച നിരക്ക് ഉയര്‍ന്നതോടെയാണ് ഐഎംഎഫ് പ്രതീക്ഷിത നിരക്ക് ഉയര്‍ത്തിയത്.

ആഗോള സമ്പദ് വ്യവസ്ഥയും 0.2% അധികം വളരുമെന്നാണ് ഐഎംഎഫ് റിപ്പോര്‍ട്ട്, 2023 ലെ പ്രതീക്ഷിത വളര്‍ച്ച നിരക്ക് 2.8 ശതമാനത്തില്‍ നിന്ന് 3 ശതമാനമായാണ് ഉയര്‍ത്തിയത്.

 

TAGS: IMF |