കെ.എഫ്.സി.ക്ക് 6.58 കോടി രൂപയുടെ അറ്റാദായം

Posted on: September 3, 2021

തിരുവനന്തപുരം : കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ (കെ.എഫ്.സി.) കഴിഞ്ഞ സാമ്പത്തികവര്‍ഷം 6.68 കോടി രൂപ അറ്റാദായം നേടി. കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഈ വര്‍ഷം ലാഭവിഹിത വിതരണമുണ്ടാകില്ല. വായ്പാ അനുമതിയിലെ വളര്‍ച്ച 150 ശതമാനമാണ്. 4,147 കോടി രൂപയുടെ വായ്പയാണ് അനുവദിച്ചത്. 3,709 കോടി രൂപ വിതരണം ചെയ്തു. ആകെ വരുമാനം 491 കോടി രൂപ.

കോവിഡ് പ്രതിസന്ധി കാരണം സമ്പദ്വ്യവസ്ഥ കടുത്ത സമ്മര്‍ദത്തിലാണെങ്കിലും കോര്‍പ്പറേഷന് മികച്ച പ്രകടനത്തിലൂടെ ലാഭം നിലനിര്‍ത്താനും വായ്പാ ആസ്തി എക്കാലത്തെയും ഉയര്‍ന്ന നിലയില്‍ എത്തിക്കാനും കഴിഞ്ഞതായി കെ.എഫ്.സി. സി.എം.ഡി. സഞ്ജയ് കൗള്‍ പറഞ്ഞു.

നിഷ്‌ക്രിയ ആസ്തി 3.58 ശതമാനമായും അറ്റ നിഷ്‌ക്രിയ ആസ്തി 1.48 ശതമാനമായും കുറഞ്ഞു. ഈ വര്‍ഷം 4500 കോടി രൂപയുടെവായ്പകള്‍ അനുവദിക്കാനാണ് കെ.എഫ്.സി. ലക്ഷ്യമിടുന്നത്.

 

TAGS: KFC |