ഒല കാബ്‌സ് ടാക്‌സിഫോർഷുവറിനെ ഏറ്റെടുത്തു

Posted on: March 2, 2015

Ola-Cabs-big

ബംഗലുരു : ഓൺലൈൻ ടാക്‌സി ഓപറേറ്ററായ ഒല കാബ്‌സ് 200 മില്യൺ (1220 കോടി രൂപ) ഡോളറിന് ടാക്‌സിഫോർഷുവറിനെ ഏറ്റെടുത്തു. രണ്ടു ബ്രാൻഡുകളും പ്രത്യേക കമ്പനികളായി തുടരും. 47 നഗരങ്ങളിൽ പ്രവർത്തിക്കുന്ന ടാക്‌സിഫോർഷുവറിന് 15,000 വാഹനങ്ങളുണ്ട്. ഒല കാബ്‌സിന് ഒരു ലക്ഷത്തിലേറെ വാഹനങ്ങളുണ്ട്. ഒലയുടെ 1700 ജീവനക്കാരും ടാക്‌സിഫോർഷുവറുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് ഒല സിഇഒ അരവിന്ദ് സിംഗാൾ വ്യക്തമാക്കി.

Taxiforsure-big

ടാക്‌സിഫോർഷുവർ ഇക്‌ണോമി വിഭാഗത്തിനാണ് ഊന്നൽ നൽകിവരുന്നത്. അപർമേയ രാധാകൃഷ്ണനും ജി രഘുനന്ദനും ചേർന്ന് സ്ഥാപിച്ച ടാക്‌സിഫോർഷുവറിൽ അക്‌സൽ പാർട്‌ണേഴ്‌സ്, ബെസ്‌മെർ വെഞ്ചർ പാർട്‌ണേഴ്‌സ്, ഹീലിയോൺ വെഞ്ചർ പാർട്‌ണേഴ്‌സ് എന്നിവ നിക്ഷേപം നടത്തിയിട്ടുണ്ട്.

ടൈഗർ ഗ്ലോബൽ, മാട്രിക്‌സ് പാർട്‌ണേഴ്‌സ്, സെക്വയ കാപ്പിറ്റൽ, സ്റ്റെഡ് വ്യു കാപ്പിറ്റൽ, സോഫ്റ്റ് ബാങ്ക് എന്നിവ ഒല കാബ്‌സിൽ മൂലധന നിക്ഷേപം നടത്തിയിട്ടുണ്ട്.