ഒല ലണ്ടനിലേക്ക്

Posted on: November 28, 2019

ലണ്ടന്‍ : ഓണ്‍ലൈന്‍ ടാക്‌സി സേവനമൊരുക്കുന്ന ഇന്ത്യന്‍ കമ്പനിയായ ഒല കാബ്‌സ് ലണ്ടനിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. ഉടന്‍ തന്നെ ലണ്ടനില്‍ സര്‍വീസ് തുടങ്ങുമെന്നാണ് ഒലയുടെ പ്രഖ്യാപനം. ഊബറിന് ലൈസന്‍സ് റദ്ദായതാണ് ഒല കാബ്‌സിന് നേട്ടമായത്.

ബിസിനസ് വിപുലീകരണത്തിന്റെ ഭാഗമായി വിപണിയില്‍ ഡ്രൈവര്‍മാര്‍ക്കായുള്ള രജിസ്‌ട്രേഷന്‍ നടപടികളും കമ്പനി ആരംഭിച്ചു കഴിഞ്ഞു. ലണ്ടനില്‍ 50,000 ഡ്രൈവര്‍മാരെ കമ്പനിയുടെ ഭാഗമാക്കാനാണ് ഒല ലക്ഷ്യമിടുന്നത്. ബ്രിട്ടനിലെ ബര്‍മിംഗ്ഹാം, ബ്രിസ്റ്റോള്‍, ലിവര്‍ പൂള്‍ എന്നീ നഗരങ്ങളില്‍ ഒല നിലവില്‍ സര്‍വീസ് നടത്തുന്നുണ്ട്. ഈ വര്‍ഷം സര്‍വീസ് നടത്തുന്നുണ്ട്. ഈ വര്‍ഷം ആദ്യമാണ് ലണ്ടനില്‍ സര്‍വീസ് ആരംഭിക്കന്നതിനുള്ള ലൈസന്‍സ് ഒല നേടിയത്. യു. കെ. യ്ക്കു പുറമെ ഓസ്‌ട്രേലിയയിലും ന്യൂസിലന്‍ഡിലും ഒല ബിസിനസ് വിപുലീകരിച്ചിട്ടുണ്ട്.

TAGS: Ola Cabs |