നോർക്ക പ്രവാസി ഭദ്രത സംരംഭകത്വ സഹായ പദ്ധതികൾക്ക് തുടക്കമായി

Posted on: August 27, 2021

തിരുവനന്തപുരം : പ്രവാസികള്‍ നേരിടുന്ന വെല്ലുവിളികള്‍ യഥാസമയം പരിഹരിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തിവരുന്നതെന്ന് മുഖ്യമന്ത്രി പി.ണറായി വിജയന്‍ പറഞ്ഞു.

കോവിഡ് പശ്ചാത്തലത്തില്‍ തൊഴില്‍രഹിതരായി തിരിച്ചെത്തിയവരും നാട്ടില്‍ എത്തിയശേഷം മടങ്ങിപ്പോകാന്‍ കഴിയാത്തവരുമായ മലയാളികള്‍ക്കായി നോര്‍ക്ക ആവിഷ്‌കരിച്ചനോര്‍ക്ക പ്രവാസി ഭദ്രത സംരംഭകത്വ സഹായ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പ്രവാസികളുടെ വിവിധ ക്ഷേമപദ്ധതികള്‍ക്കുള്ള ബജറ്റ് വിഹിതം 170 കോടി രൂപയായി ഉയര്‍ത്തി. ഏകോപിത പ്രവാസി തൊഴില്‍ പദ്ധതിക്കായി 100 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയത്.

ഇതില്‍ നിന്നുള്ള തുക ഉപയോഗപ്പെടുത്തി ആരംഭിക്കുന്ന മൂന്ന് തൊഴില്‍ സംരംഭകത്വ പദ്ധതികള്‍ക്കാണ് തുടക്കമാകുന്നത്. നാനോ എന്റര്‍പ്രൈസസ് സിസ്റ്റന്‍സ് സ്‌കീം (പ്രവാസിഭദത പേള്‍ ), മൈക്രോ എന്റര്‍പ്രൈസസ് അസിസ്റ്റന്‍സ് സ്‌കീം (പ്രവാസി ഭദത മൈക്രോ), കെഎസ്‌ഐഡിസി മുഖേന നടപ്പാക്കുന്ന സ്‌പെഷ്യല്‍ അസിസ്റ്റന്‍സ് സ്‌കീം (പ്രവാസി ഭദ്രത മെഗാ) എന്നിവയാണവ.

അവിദഗ്ധ തൊഴില്‍ മേഖലകളില്‍ നിന്നു ള്ളവരും കുറഞ്ഞവരുമാന പരിധിയുള്ളവരുമായ പ്രവാസി മലയാളികള്‍, അവരുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍ക്കായി കുടുംബശ്രീമുഖേന പലിശരഹിത സംരംഭകത്വ വായ്പകളും പിന്തുണാ സഹായങ്ങളും ലഭ്യമാക്കാനാണ് പ്രവാസി ഭദതനാനോ പദ്ധതി ലക്ഷ്യമിടുന്നത്.

TAGS: Norka Roots |