റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലോകത്തിലെ ഏറ്റവും വലിയ കമ്പനികളുടെ പട്ടികയില്‍ 51-ാം സ്ഥാനം

Posted on: April 26, 2023

ന്യൂഡല്‍ഹി : രാജ്യത്തെ ഏറ്റവും വിപണി മൂല്യമുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലോകത്തിലെ ഏറ്റവും വലി
യ കമ്പനികളുടെ പട്ടികയില്‍ 51-ാം സ്ഥാനം. റിപ്പോര്‍ട്ട് പ്രകാരം റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വി
പണിമൂല്യം 194,74 ബില്യണ്‍ ഡോളറാണ് (16 ലക്ഷം കോടി). ഐടി ഭീമനായ ടാറ്റകണ്‍സള്‍ട്ടന്‍സി സര്‍വീവസസും സാമ്പത്തിക സേവന ദാതാക്കളായ എച്ച്ഡിഎഫ്‌സി ബാങ്കുമാണ് പട്ടികയിലെ 100
കമ്പനികളില്‍ ഉള്‍പ്പെട്ട മറ്റ് ഇന്ത്യന്‍കമ്പനികള്‍ യഥാക്രമം 83, 90 സ്ഥാനങ്ങള്‍ ഇവ നേടിയിട്ടുണ്ട്. ഇരു ക
മ്പനികളുടെയും വിപണി മൂല്യം യഥാക്രമം 141.45 ബില്യണ്‍ ഡോളറും (11 ലക്ഷം കോടി), 131.14 ബില്യണ്‍
ഡോളറുമാണ് (10 ലക്ഷം കോടി).

ലോകത്തിലെ ഏറ്റവും വിപണി മൂല്യമുള്ള കമ്പനികളുടെ പട്ടികയില്‍ ആധിപത്യം പുലര്‍ത്തിയത് ടെക് ഭീമന്മാരാണ്. വിപണി മൂല്യത്തില്‍ ലോകത്ത് ഒന്നാമന്‍ ആപ്പിള്‍ കമ്പനിയാണ്. കമ്പനീസ്മാര്‍ക്കറ്റ് ക്യാപ് വൈബ്‌സൈറ്റ് പ്രകാരം 2.615 ട്രില്യണ്‍ ഡോളര്‍ (214 ലക്ഷം കോടി രൂപ) വിപണി മൂല്യവുമായാണ് യുഎസ്
ടെക് കമ്പനിയായ ആപ്പിള്‍ മുന്നിലുള്ളത്. ആപ്പിളിന് തൊട്ടുപിന്നാലെ 2.097 ട്രില്യണ്‍ ഡോളറോടെ വിപണി മൂല്യവുമായി മൈക്രോസോഫ്റ്റും രംഗത്തുണ്ട്. കൂടാതെ 2,032 ട്രില്യണ്‍ ഡോളര്‍ വിപണി മൂല്യവുമായി സൗദി അരാംകോ മുന്നാം സ്ഥാനത്തും 1.364 ട്രില്യണ്‍ ഡോളര്‍ വിപണി മൂല്യവുമായി ഗൂഗ്‌ളിന്റെ മാതൃകമ്പനിയായ ആല്‍ഫ് ബെറ്റ് നാലാം സ്ഥാനത്തുമാണ്.

ഇ-കൊമേഴ്‌സ് ഭീമനായ ആമ സോണ്‍ (1,089 ട്രില്യണ്‍ ഡോളര്‍), നിക്ഷേപ സ്ഥാപനമായ ബെര്‍ക്ക്ഷ
യര്‍ ഹാ (717.82 ബില്യണ്‍ ഡോളര്‍), എന്‍വിഡിയ (667.93 ബില്യണ്‍ ഡോളര്‍), ഫേസ്ബുക്ക് മാതകമ്പനിയായ മെറ്റു (545.88 ബില്യണ്‍ ഡോളര്‍), ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ടെസ്ല (515.17 ബില്യണ്‍ ഡോളര്‍), ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ (51065 ബില്യണ്‍ഡോളര്‍) എന്നിവയും ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനികളുടെ പട്ടികയിലെ ആദ്യ പത്തില്‍ ഇടം നേടി.