റിലയൻസിന്റെ വിപണിമൂല്യം 14 ലക്ഷം കോടി പിന്നിട്ടു

Posted on: June 4, 2021

മുംബൈ : തുടര്‍ച്ചയായ ഏഴാം വ്യാപാരദിനത്തിലും നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ച റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണിമൂല്യം വീണ്ടും 14 ലക്ഷം കോടിക്കുമുകളിലെത്തി. ഏഴു വ്യാപാരദിനംകൊണ്ട് റിലയന്‍സ് ഓഹരി വില 14.53 ശതമാനമാണ് ഉയര്‍ന്നത്.

വ്യാഴാഴ്ച രാവിലെ വില 2,250 രൂപവരെയെത്തിയതോടെ കമ്പനിയുടെ വിപണിമൂല്യം 14.05 ലക്ഷം കോടി രൂപയിലേക്ക് കുതിച്ചു. 7.95 രൂപയുടെ നേട്ടവുമായി 2,209.25 രൂപയിലാണ് ക്ലോസിംഗ്.