ബ്രിട്ടീഷ് ക്ലബ് സ്റ്റോക്ക് പാര്‍ക്ക് റിലയന്‍സിന് സ്വന്തം

Posted on: April 24, 2021

ന്യൂഡല്‍ഹി : ബ്രിട്ടീഷ് രാജകുടുംബത്തിന്റെ അഭിമാനമായിരുന്ന സ്റ്റോക്ക് പാര്‍ക്ക് കണ്‍ട്രി ക്ലബ്ബിനെ മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് സ്വന്തമാക്കി. 49 ലക്ഷ്വറി ബഡ്‌റൂം സ്യൂട്ടുകളും 13 ടെന്നീസ്
കോര്‍ട്ടുകളും 14 ഏക്കറിലായി സ്വകാര്യ ഗാര്‍ഡനും ഗോള്‍ഫ് കോഴ്‌സും ഉള്‍പ്പെടുന്നതാണ് സ്റ്റോക്ക് പാര്‍ക്ക്.

900 വര്‍ഷത്തെ പഴക്കമുള്ള ക്ലബിനെ 592 കോടി രൂപ ചെലവഴിച്ചാണ് അംബാനി സ്വന്തമാക്കിയത്. ബ്രിട്ടീഷ് സിനിമാ വ്യവസായത്തിന്റെ പ്രധാനലൊക്കോഷനുകളിലൊന്നാണ് ക്ലബ്. ജൈനയിംസ് ബോണ്ട് ചിതങ്ങളായ ഗോള്‍ഡ് ഫിംഗര്‍, കുമാറോ നെവര്‍ ഡൈസ് എന്നിവയിലുടെ ക്ലബ് പൊതുസമൂഹത്തിനു സുപരിചിതമാണ്. വിവിധ മേഖലയിലേക്കുള്ള വികസനത്തിന്റെ ഭാഗമായി 330 കോടിഡോളറിന്റെ നിക്ഷേപമാണ് റിലയന്‍സ് നാലുവര്‍ഷത്തിനിടെ പ്രഖ്യാപിച്ചത്.

റീട്ടെയില്‍ മേഖലയില്‍ 14 ശതമാനവും 80 ശതമാനം സാങ്കേതിക വിദ്യയിലും 6 ശതമാനം ഊര്‍ജ്ജാത്പാദന മേഖലയിലുമായാണിത്. റിലയന്‍സിന്റെ ഉപഭോക്തൃ, ഹോസ്പിറ്റാലിറ്റി ബിസിനസുകളുടെ ഭാഗമായാ
കും സ്റ്റോക്ക് പാര്‍ക്ക് ഇനി പ്രവര്‍ത്തിക്കുക. ഇത്തരത്തില്‍ റിലയന്‍സ് നടത്തുന്ന രണ്ടാമത്തെ വലിയ നിക്ഷേപമാണിത്.