റിലയൻസ് ഇൻഡസ്ട്രീസിന് 12,273 കോടി രൂപ അറ്റാദായം

Posted on: July 24, 2021

മുംബൈ : നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ മൂന്നുമാസകാലയളവില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് 12,273 കോടി രൂപയുടെ സംയോജിത അറ്റാദായം നേടി. മുന്‍വര്‍ഷം ഇതേ കാലയളവിലെ 13,233 കോടിയെ അപേക്ഷിച്ച് ഏഴു ശതമാനം കുറവ്.

ലോക്ഡൗണ്‍, റീട്ടെയില്‍ ബിസിനസിനെ ബാധിച്ചതാണ് ലാഭം കുറയാന്‍ കാരണം. അതേസമയം, വരുമാനം 91,238 കോടിയില്‍ നിന്ന് 1,44,372 കോടി രൂപയായി ഉയര്‍ന്നു.

ടെലികോം സംരംഭമായ ജിയോയുടെ അറ്റാദായം ഇതേ കാലയളവില്‍ 44.9 ശതമാനം വര്‍ധിച്ച് 3,651 കോടി രൂപയായി. ജിയോയുടെ വരുമാനം 18,952 കോടി രൂപയായി ഉയര്‍ന്നു.