വളർച്ചാ നിരക്ക് 7.4 ശതമാനമെന്ന് സാമ്പത്തിക സർവേ

Posted on: February 27, 2015

Arun-Jaitley-big

ന്യൂഡൽഹി : നടപ്പു ധനകാര്യവർഷം രാജ്യത്തെ വളർച്ചാ നിരക്ക് 7.4 ശതമാനമായിരിക്കുമെന്ന് വ്യക്തമാക്കുന്ന സാമ്പത്തിക സർവേ കേന്ദ്രധനകാര്യമന്ത്രി അരുൺ ജയ്റ്റ്‌ലി ലോക്‌സഭയുടെ മേശപ്പുറത്ത് വച്ചു. എന്നാൽ 8-10 ശതമാനം വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. പണപ്പെരുപ്പ നിരക്ക് 3.4 ശതമാനമായി കുറഞ്ഞു. ക്രൂഡോയിൽ വില കുറഞ്ഞതാണ് ധനസ്ഥിതി മെച്ചപ്പെടാൻ ഇടയാക്കിയത്.

ഭക്ഷ്യ-ഇന്ധന സബ്‌സിഡികൾ വെട്ടിക്കുറക്കണം. ഭക്ഷ്യ സബ്‌സിഡി കഴിഞ്ഞ വർഷത്തേക്കാൾ 20 ശതമാനം വർധിച്ച് 1,07 ലക്ഷം കോടിയായി. മണ്ണെണ്ണ, വളം, പാചകവാതകം എന്നിവയ്ക്ക് നൽകുന്ന സബ്‌സിഡികൾ കർശനമായി നിയന്ത്രിക്കണമെന്ന് സാമ്പത്തിക സർവേ വിലയിരുത്തി. സേവനമേഖലയിൽ 10.6 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. കാർഷികമേഖലയിൽ 4.4 ശതമാനമാണ് വളർച്ചാ പ്രതീക്ഷ.