റിസർവ് ബാങ്ക് റിപ്പോ നിരക്കുകൾ കുറച്ചു ; വായ്പാ തിരിച്ചടവുകൾക്ക് മൂന്ന് മാസത്തേക്ക് കൂടി മൊറട്ടോറിയം

Posted on: May 22, 2020

ന്യൂഡൽഹി : കോവിഡിന്റെ പശ്ചാത്തലത്തിൽ കൂടുതൽ പണലഭ്യത ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെ റിസർവ് ബാങ്ക് റിപ്പോനിരക്കുകൾ വീണ്ടും കുറച്ചു. റിപ്പോ നിരക്ക് 0.40 ശതമാനം കുറച്ച് നാല് ശതമാനമാക്കി. റിവേഴ്‌സ് റിപ്പോ നിരക്ക് 3.75 ശതമാനത്തിൽ നിന്ന് 3.35 ശതമാനമാക്കി.

വായ്പാ തിരച്ചടവുകൾക്കുള്ള മൊറട്ടോറിയം മൂന്ന് മാസത്തേക്ക് കൂടി ദീർഘിപ്പിച്ചു. ലോക്ക് ഡൗൺ മെയ് 31 വരെ നീട്ടിയ സാഹചര്യത്തിലാണ് മൊറട്ടോറിയം ഓഗസ്റ്റ് 31 വരെ തിരിച്ചടവുകൾക്ക് ഇളവ് നൽകുന്നത്. നേരത്തെ മാർച്ച് ഒന്നു മുതൽ മെയ് 31 വരെ മൂന്ന് മാസത്തേക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. രാജ്യത്തിന്റെ വളർച്ച 2020-21 വർഷം സാമ്പത്തിക വളർച്ച നെഗറ്റീവിൽ എത്തും. കയറ്റുമതി 30 വർഷത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണെന്നും ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു.