സാമ്പത്തിക സർവേ : അടുത്തവർഷം 6-6.5 ശതമാനം വളർച്ച

Posted on: January 31, 2020

ന്യൂഡൽഹി : ഇന്ത്യ അടുത്ത വർഷം 6 – 6.5 ശതമാനം വളർച്ച നേടുമെന്ന് സാമ്പത്തിക സർവേ. നടപ്പ് സാമ്പത്തിക വർഷം 5 ശതമാനം വളർച്ച നേടുമെന്ന് ധനകാര്യമന്ത്രി നിർമലാ സീതാരാമൻ പാർലമെന്റിന്റെ മേശപ്പുറത്ത് വെച്ച സാമ്പത്തിക സർവേ വ്യക്തമാക്കുന്നു. ആഗോള സാമ്പത്തിക മാന്ദ്യം ഇന്ത്യയെയും ബാധിച്ചു.

ലോകത്തിന് വേണ്ടി ഉത്പാദനം നടത്തുന്ന രാജ്യമായി ഇന്ത്യയെ മാറ്റും. രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാൻ ഇതിലൂടെ കഴിയും. ധാരാളം തൊഴിലവസരങ്ങളും ഇതിലൂടെ സൃഷ്ടിക്കാനാകുമെന്ന് സാമ്പത്തിക സർവേ വിലയിരുത്തി.