നാല് കമ്പനികളുടെ പബ്ലിക് ഇഷ്യു അടുത്തമാസം

Posted on: February 25, 2015

IPO-slug-big

മുംബൈ : ഇടവേളയ്ക്ക് ശേഷം പ്രാഥമിക വിപണിയിൽ കമ്പനികൾ സജീവമാകുന്നു. നാലു കമ്പനികൾ അടുത്ത മാസം ഐപിഒ നടത്താൻ തയാറെടുത്തു വരികയാണ്. ആഡ്‌ലാബ്‌സ് ഇമാജിക്ക, ഓർടെൽ കമ്യൂണിക്കേഷൻസ്, സദ്ഭവ് ഇൻഫ്രസ്ട്രക്ചർ പ്രോജക്ട്, സിഎൽ എഡ്യുക്കേറ്റ്, പവർ മെക്ക്, മാൻപസന്ധ് ബീവറേജസ് തുടങ്ങിയ കമ്പനികളാണ് പ്രാഥമിക വിപണിയിൽ നിന്ന് മൂലധനസമാഹരണത്തിന് ഒരുങ്ങുന്നത്.

ഇന്റർനെറ്റ് സർവീസ് പ്രൊവൈഡറും കേബിൾ ഓപറേറ്ററുമായ ഓർടെൽ കമ്യൂണിക്കേഷൻസ് മാർച്ച് മൂന്നിന് വിപണിയിലെത്തും. ഒഡീഷ ആസ്ഥാനമായുള്ള കമ്പനി ഐപിഒയിലൂടെ 270 കോടി രൂപ സമാഹരിക്കും. അമ്യൂസ്‌മെന്റ് പാർക്ക് ഓപറേറ്ററായ ആഡ്‌ലാബ്‌സ് ഇമാജിക്ക 470 കോടി രൂപ സമാഹരിക്കും. മാർച്ച് 10 നാണ് ഇഷ്യു. കഴിഞ്ഞ വർഷം അഞ്ച് കമ്പനികൾ ഐപിഒയിലൂടെ 1,200 കോടി രൂപ മാത്രമാണ് സമാഹരിച്ചത്.