കഫേ കോഫി ഡേ ഐപിഒ വരുന്നു

Posted on: June 26, 2015

Cafe-Coffee-Day-Big

മുംബൈ : ഇന്ത്യയിലെ ഏറ്റവും വലിയ കോഫിഷോപ്പ് ശൃംഖലയായ കഫേ കോഫി ഡേ ഐപിഒ വരുന്നു. 1,150 കോടി രൂപയുടെ ഇനീഷ്യൽ പബ്ലിക് ഓഫർ സംബന്ധിച്ച് ഡ്രാഫ്റ്റ് ആപ്ലിക്കേഷൻ സെബിക്ക് സമർപ്പിച്ചു. സെബിയുടെ അനുമതിക്ക് മൂന്ന് മാസമെങ്കിലും വേണ്ടി വരും. അനുമതി ലഭിച്ചാൽ ഇഷ്യു നടത്തി രണ്ട് മാസത്തിനുള്ളിൽ ലിസ്റ്റ് ചെയ്യാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൊട്ടക് മഹീന്ദ്ര ബാങ്ക്, മോർഗൻ സ്റ്റാൻലി, സിറ്റി ഗ്രൂപ്പ് എന്നിവരാണ് ഐപിഒയുടെ അണ്ടർറൈറ്റേഴ്‌സ്. വി.ജി. സിദ്ധാർത്ഥ 1996 ൽ ബംഗലുരുവിൽ ആരംഭിച്ച കഫേ കോഫി ഡേക്ക് 209 നഗരങ്ങളിലായി 1650 ലേറെ ഔട്ട്‌ലെറ്റുകളുണ്ട്. ചിക്കമംഗലൂരിൽ ഒരു റിസോർട്ടുമുണ്ട്.