കാത്തലിക് സിറിയൻ ബാങ്ക് ഡ്രാഫ്റ്റ് പേപ്പർ സമർപ്പിച്ചു

Posted on: April 2, 2015

Catholic-Syrian-Bank-HO-big

തൃശൂർ : കാത്തലിക് സിറിയൻ ബാങ്ക് ഐപിഒയ്ക്ക് മുന്നോടിയായി പ്രോസ്‌പെക്ടസിന്റെ ഡ്രാഫ്റ്റ് പേപ്പർ സെബിക്ക് സമർപ്പിച്ചു. 400 കോടി രൂപ പബ്ലിക് ഇഷ്യുവിലൂടെ സമാഹരിക്കാനാണ് സിഎസ്ബിയുടെ നീക്കം.

മൂലധനാടിത്തറ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇഷ്യുവിന് മുമ്പ് 150 രൂപ പ്രൈവറ്റ് പ്ലേസ്‌മെന്റിലൂടെ സമാഹരിക്കാനും ബാങ്കിന് പരിപാടിയുണ്ട്. ഐസിഐസിഐ സെക്യൂരിറ്റീസും കൊട്ടക് മഹീന്ദ്ര കാപ്പിറ്റലുമാണ് ഇഷ്യു മാനേജർമാർ. ഇഷ്യുവിന് ശേഷം ഓഹരി ലിസ്റ്റ് ചെയ്യും. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരു ബാങ്ക് ഓഹരിവിപണിയിൽ ലിസ്റ്റ് ചെയ്യാൻ ഒരുങ്ങുന്നത്.