മനപസന്ധ് ഐപിഒയ്ക്ക് 1.4 മടങ്ങ് ഓവർ സബ്‌സ്‌ക്രിപ്ഷൻ

Posted on: June 27, 2015

Manpasand-Beverages-Big

മുംബൈ : മനപസന്ധ് ബീവറേജസിന്റെ 400 കോടി രൂപയുടെ ഇനീഷ്യൽ പബ്ലിക് ഓഫറിന് 1.4 മടങ്ങ് ഓവർസബ്‌സ്‌ക്രിപ്ഷൻ. ഇൻസ്റ്റിറ്റിയൂഷണൽ വിഭാഗത്തിൽ 1.98 മടങ്ങും എച്ച്എൻഐ 0.38 മടങ്ങും റീട്ടെയ്ൽ വിഭാഗത്തിൽ 1.16 മടങ്ങും ഓവർ സബ്‌സ്‌ക്രൈബ് ചെയ്തു.

ഹരിയാനയിൽ പുതിയ ഉത്പാദനശാല ആരംഭിക്കുന്നതിനും വഡോദര, വാരണാസി പ്ലാന്റുകൾ നവീകരിക്കുന്നതിനും വേണ്ടിയാണ് ഇഷ്യു നടത്തിയത്. പുതിയ കോർപറേറ്റ് ഓഫീസ് സ്ഥാപിക്കാനും മനപസന്ധ് ലക്ഷ്യമിടുന്നു.