ഫോര്‍ഡിന്റെ ഗുജറാത്ത് പ്ലാന്റ് ടാറ്റാ ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കി

Posted on: January 2, 2023

മുംബൈ : ടാറ്റാ മോട്ടോഴ്‌സിന്റെ അനുബന്ധ സ്ഥാപനമായ ടാറ്റാ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലി
റ്റി 725.7 കോടി രൂപയ്ക്ക് സാനനിലുള്ള ഫോര്‍ഡ് ഇന്ത്യയുടെ വാഹന നിര്‍മാണ പ്ലാന്റ് ഏറ്റെടുക്ക
ല്‍ പൂര്‍ത്തിയാക്കി. ഓഗസ്റ്റ് 7ന് ടിപിഇഎംഎല്ലും ഫോര്‍ഡ് ഇന്ത്യയും ഗുജറാത്തിലെ സാനന്ദിലെ
നിര്‍മാണ യൂണിറ്റ് നില്‍ക്കുന്ന ഭൂമി, മെഷീനുകള്‍ ഉള്‍പ്പടെയുള്ള ഫോര്‍ഡ് ഇന്ത്യയുടെ ആസ്തിക
ള്‍ ഏറ്റെടുക്കുന്നതിനുള്ള കരാറില്‍ ഒപ്പുവെച്ചിരുന്നു.

ഫോര്‍ഡിന്റെ ഗുജറാത്ത് പ്ലാന്റിന് വര്‍ഷം മൂന്ന് ലക്ഷം യൂണിറ്റ് വാഹനങ്ങള്‍ നിര്‍മിക്കാനുള്ള ശേ
ഷിയാണുള്ളത്. ഇത് 4.2 ലക്ഷം യൂണിറ്റ് വരെ ഉയര്‍ത്താം. ഇടപാടിന്റെ ഭാഗമായിഫോര്‍ഡ് ഇന്ത്യയുടെ വാ
ഹന നിര്‍മാണ പ്ലാന്റിലെയോഗ്യരായ എല്ലാ ജീവനക്കാര്‍ക്കും ടാറ്റാ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റിയില്‍ നിലവില്‍ അവര്‍ക്ക് ലഭിക്കുന്നതു പോലെയുള്ള സേവനത്തിന്റെ നിബന്ധനകളിലും വ്യവസ്ഥകളിലും ആനുകൂല്യങ്ങളിലും ജോലി വാഗ്ദാനം ചെയ്തിട്ടുണ്ട്. ജോലി വാഗ്ദാനം സ്വീകരിച്ചിട്ടുള്ള ജീവനക്കാ
ര്‍ 2023 ജനുവരി 10ന് ടിപിഇഎംഎല്ലിലെ ജീവനക്കാരായി മാറും.

 

TAGS: Tata Motors |