റിസര്‍വ് ബാങ്ക് റിപ്പോനിരക്ക് വര്‍ദ്ധിപ്പിച്ചു

Posted on: December 8, 2022

കൊച്ചി : റിസര്‍വ് ബാങ്ക് വാണിജ്യ ബാങ്കുകള്‍ക്ക് നല്‍കുന്ന ഹ്രസ്വകാല വായ്യകളുടെ പലിശയായ റിപ്പോനിരക്ക് വീണ്ടും വര്‍ധിപ്പിച്ചു.

പണപ്പെരുപ്പം നിയന്ത്രിക്കാനെന്നപേരില്‍ 35 ബേസിസ് പോയിന്റാണ് (0.35ശതമാനം) കൂട്ടിയത്. ഇതോടെ റിപ്പോനിരക്ക് 5.90 ശതമാനത്തില്‍ നിന്ന് 6.25 ശതമാനമായി. ഇതിലൂടെ ഭവന വാഹന വ്യക്തിഗത വായ്പകളുടെയും പലിശനിരക്ക് കുറഞ്ഞത് 0.35 ശതമാനം ഉയരും.

മാസതിരിച്ചടവ് തുകയോ വായ്പാകാലാവധിയോ വര്‍ധിക്കും. ഉടന്‍ പ്രാബല്യത്തില്‍ വരും. ഏഴ് മാസത്തിനുള്ളില്‍ അഞ്ചുതവണയായി 2.25 ശതമാനം വര്‍ധിപ്പിച്ചു.

TAGS: RBI |