സംരംഭക വര്‍ഷം പദ്ധതിയുടെ രണ്ടാം ഘട്ടം ‘മിഷന്‍ 1000’ : ഉദ്ഘാടനം നിര്‍വ്വഹിച്ച് മുഖ്യമന്ത്രി

Posted on: April 11, 2023

കൊച്ചി : മാറുന്ന കാലത്തിന്റ വെല്ലുവിളികള്‍ ഏറ്റെടുക്കാവുന്ന വ്യവസായ അന്തരീക്ഷം സംസ്ഥാനത്ത് ഒരുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംരംഭക വര്‍ഷം പദ്ധതിയുടെ
രണ്ടാം ഘട്ടം ‘മിഷന്‍ 1000’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനും നൂതനാശയങ്ങള്‍ക്കു പ്രാധാന്യം നല്‍കാനുമാണ് ശ്രമിക്കുന്നത്. അത് വഴി സുസ്ഥി
ര വ്യവസായ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കും. കേരളം വ്യവസായങ്ങള്‍ക്ക് പറ്റിയ ഇടമല്ല എ
ന്ന ആക്ഷേപമുണ്ടായിരുന്നു. നാടിനെ താഴ്ത്തി കാണിക്കാന്‍ ഉദേശിക്കുന്ന നിക്ഷിപ്ത താത്പര്യക്കാരാണ് ഇതിന് പിന്നില്‍. എന്നാല്‍ കേരളത്തിലേക്ക്ബഹുരാഷ്ട്ര കമ്പനികള്‍ ഒരു വര്‍ഷം കൊണ്ട് ഒരു ലക്ഷം സംരഭങ്ങള്‍ എന്ന് പറഞ്ഞപ്പോള്‍ സംശയിച്ചവരുണ്ട്.

എന്നാല്‍ 8 മാസം കൊണ്ട് ലക്ഷ്യം പൂര്‍ത്തിയായി. നിലവിലുള്ള 1,000 സംരംഭങ്ങളെ തെരഞ്ഞെടുത്ത് 4 വര്‍ഷം കൊണ്ട് ശരാശരി 100 കോടി വിറ്റുവരവുള്ള യൂണിറ്റുകളാക്കി ഉയര്‍ത്തി കൊണ്ടുവരുന്ന പദ്ധതി
യാണ് മിഷന്‍ 1000, ഇത് എല്ലാ സംരംഭങ്ങള്‍ക്കും കൂടുതല്‍ആത്മവിശ്വാസം പകരും. മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ സൂക്ഷ്മചെറുകിട- ഇടത്തരം സംരംഭങ്ങളിലെ പ്രശ്‌നങ്ങള്‍ മനസിലാക്കി അതിനുള്ള പരിഹാരം കണ്ടെത്താന്‍ സോഫ്‌റ്റ്വെയര്‍ നിര്‍മിക്കാന്‍ ശ്രമം തുടങ്ങിയതായി നിയമ വ്യവസായ കയര്‍
വകുപ്പ് മന്ത്രി പി. രാജീവ് അദ്ധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. സംരംഭക വര്‍ഷത്തിന്റെ ആദ്യഘട്ടത്തില്‍ 1,39,840 സംരംഭങ്ങള്‍ ആരംഭിക്കാന്‍ കഴിഞ്ഞു.3,43,000 തൊഴിലവസരംഷ്ടിക്കപ്പെട്ടു. 45,107 വനിതാസംരംഭങ്ങള്‍ ആരംഭിച്ചു. 14 പേര്‍ ട്രാന്‍സ്‌ജെന്‍ഡര്‍മാരാണന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മിഷന്‍ 1000 പോര്‍ട്ടലിന്റെയും യൂടൂബ് സെല്‍ഫി പോയിന്റിന്റെയും ഉദ്ഘാടനം ധന മന്ത്രി കെ.എന്‍. ബാലഗോപാല്‍ നിര്‍വഹിച്ചു. തദ്ദേശ വകുപ്പു മന്ത്രി എം.ബി. രാജേഷ്ചടങ്ങില്‍ സന്നിഹിതനായി. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരായ സുമന്‍ബില്ല, എ.പി.എം. മുഹമ്മദ് ഹനീഷ്, വ്യവസായ വാണിജ്യ വ
കുപ്പ് ഡയറക്റ്റര്‍ എസ്. ഹരികിഷോര്‍, ജില്ലാ കലക്റ്റര്‍ എന്‍.എസ്.കെ. ഉമേഷ് , കെഎസ്എ്‌ഐഎ ജനറല്‍ സെക്രട്ടറി പി.ജെ. ജോസ്, ഫിക്കി സ്റ്റേറ്റ് കൗണ്‍സില്‍ മുന്‍ കോ- ചെയര്‍ ദീപക് അസ്വാനി, സിഐഐ കേരള ചെയര്‍ അജു ജേക്കബ്, ടൈ കേരള പ്രസിഡണ്ട് ദാമോദര്‍ അവനൂര്‍ തുടങ്ങിയവരും വിവിധ ജില്ലകളില്‍ നിന്നായി 600ല്‍പ്പരം സംരംഭകരും വ്യവസായ വകുപ്പിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.
പ്രശ്‌നങ്ങള്‍ മനസിലാക്കി അതിനുള്ള പരിഹാരംകണ്ടെത്താന്‍ സോഫ്‌റ്റ്വെയര്‍നിര്‍മിക്കാന്‍ ശ്രമം തുടങ്ങിയതായി നിയമ വ്യവസായ കയര്‍ വകുപ്പ് മന്ത്രി പി. രാജീവ് അദ്ധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.