സ്വകാര്യ ബാങ്ക് ഉടമസ്ഥത സംബന്ധിച്ച റിസര്‍വ് ബാങ്ക് റിപോര്‍ട്ടിനെ ഹിന്ദുജാ ഗ്രൂപ് സ്വാഗതം ചെയ്തു

Posted on: November 24, 2020

കൊച്ചി: സ്വകാര്യ ബാങ്കുകളുടെ ഉടമസ്ഥത സംബന്ധിച്ച റിസര്‍വ് ബാങ്കിന്റെ വര്‍ക്കിംഗ് ഗ്രൂപ് റിപോര്‍ട്ടിനെ ഹിന്ദുജ ഗ്രൂപ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ അശോക് ഹിന്ദുജ സ്വാഗതം ചെയ്തു. മുഴുവന്‍ ബാങ്കിംഗ് സംവിധാനത്തിനും ഏകീകൃത നിയന്ത്രണ സംവിധാനം നിര്‍ദ്ദേശിക്കുന്ന കാലോചിതവും ശക്തവുമായ നിലപാടാണ് വര്‍ക്കിംഗ് ഗ്രൂപ് കൈക്കൊണ്ടിള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ബാങ്കുകള്‍ക്കും എന്‍ബിഎഫ്‌സികള്‍ക്കും സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകള്‍ക്കും പെയ്‌മെന്റ് ബാങ്കുകള്‍ക്കുമുള്ള വ്യത്യസ്ത നിയന്ത്രണ രീതികള്‍ ഇതോടെ ഇല്ലാതാകും. മറ്റു നിരവധി മേഖലകളിലേതു പോലെ ബാങ്കിംഗ് മേഖലയും ഒരു രാജ്യം ഒരു നിയന്ത്രണ സംവിധാനം എന്ന സ്ഥിതിയിലേക്കു വരുമെന്നും അദ്ദേഹം പറഞ്ഞു. മുന്‍കാലങ്ങളില്‍ ചെയ്തിരുന്നതു പോലെ റിസര്‍വ് ബാങ്ക് തുടര്‍ച്ചയായ ജാഗ്രതയോടെ മുന്നോട്ടു പോകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

TAGS: Hinduja Group |