രാജ്യത്ത് 5ജി സേവനം ഇന്നുമുതല്‍

Posted on: October 1, 2022

ന്യൂഡല്‍ഹി : രാജ്യത്ത് ഇന്നുമുതല്‍ 5ജി സേവനത്തിന് തുടക്കം . ആദ്യഘട്ടത്തില്‍ 13 നഗരത്തിലാണ് സേവനം ലഭിക്കുക. കേരളത്തിലെ നഗരങ്ങളൊന്നും ഉള്‍പ്പെട്ടിട്ടില്ല. മൂന്ന് വര്‍ഷത്തിനുള്ളില്‍ രാജ്യത്തിന്റെ എല്ലാ ഭാഗത്തും 5ജിഎത്തിക്കുമെന്നാണ് ഐടി മന്ത്രാലയം അവകാശപ്പെടുന്നത്.

എയര്‍ടെല്ലും റിലയന്‍സ് ജിയോയും ഈ വര്‍ഷംതന്നെ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. 4ജിയേക്കാള്‍ 10 മടങ്ങ് വേഗമുണ്ടാകും എന്നാണ് വിലയിരുത്തല്‍.

 

TAGS: 5G |