ഫാക്ടിന് 4,100 കോടി രൂപ വിറ്റുവരവ്

Posted on: April 4, 2022

ഏലൂര്‍ : കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫാക്ട് 2021-22 സാമ്പത്തികവര്‍ഷത്തില്‍ 4,100 കോടി രൂപയുടെ വിറ്റുവരവ് നേടി. ഇത് എക്കാലത്തെയും ഉയര്‍ന്ന വിറ്റുവരവാണ്. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെക്കാള്‍ 27 ശതമാനമാണ് വര്‍ധന.

9.63 ലക്ഷം ടണ്‍ വളം ഉത്പാദിപ്പിക്കുകയും 10 ലക്ഷം ടണ്‍ വില്പന നടത്തുകയും ചെയ്തു. 20,835 ടണ്‍ കാപ്രോലാക്ടം ഉത്പാദനമാണ് കമ്പനി രേഖപ്പെടുത്തിയത്.

അമ്പലമേട്ടിലുള്ള കൊച്ചിന്‍ ഡിവിഷനില്‍ പുതിയ എന്‍.പി. പ്ലാന്റ് സ്ഥാപിച്ച് ഉത്പാദനശേഷി വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ് കമ്പനി. ഇതിന്റെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ തുടങ്ങി. 2024-ഓടെ ഉത്പാദനയോഗ്യമാക്കുകയാണ് ലക്ഷ്യം.

TAGS: FACT |