ഫാക്ട് അഞ്ച് ഓക്സിജന്‍ പ്ലാന്റുകള്‍ നിര്‍മ്മിക്കും

Posted on: May 17, 2021

കൊച്ചി ; കോവിഡിനെതിരേയുള്ള പോരാട്ടത്തിന്റ ഭാഗമായി ഓക്‌സിജന്‍ ലഭ്യത വര്‍ധിപ്പിക്കുന്നതിന് ഫാക്ട് അഞ്ച് പി.എസ്.എ. ഓക്സിജന്‍ പ്ലാന്റുകള്‍ നിര്‍മ്മിച്ചു നല്‍കും. രാസവളം വകുപ്പിന്റെ കീഴിലുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫാക്ട്, കേരളത്തില്‍ നാല് പ്ലാന്റുകളും ഉത്തര്‍പ്രദേശിന് ഒരു പ്ലാന്റും നിര്‍മിച്ചുനല്‍കും.

കേരള സര്‍ക്കാരിന്റ ആവശ്യമനുസരിച്ചാണ് ഓക്‌സിജന്‍ പ്ലാന്റുകള്‍ കേരളത്തില്‍ ആസൂത്രണം ചെയ്യുന്നത്. ഇതില്‍ രണ്ടെണ്ണം എറണാകുളം ജില്ലയിലുള്ള ആശുപത്രികള്‍ക്കും ഓരോന്ന് വീതം കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലും ലഭ്യമാക്കും.

ഇതോടെ, പദ്ധതിക്ക് കീഴിലുള്ള ഓരോ സര്‍ക്കാര്‍ ആശുപത്രികളിലും ക്യാപ്റ്റീവ് ഓക്‌സിജന്‍ ഉത്പാദന സൗകര്യമുണ്ടായിരിക്കും. കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി എഫ്.എല്‍.ടി. സംവിധാനം കാര്യക്ഷമ
മാക്കുന്നതിന് ഫാക്ട് എറണാകുളം ജില്ലയിലുള്ള വടവുകോട്-പുത്തന്‍കുരിശ് പഞ്ചായത്തിന് ഓക്‌സിജന്‍ സിലിന്‍ഡറുകള്‍ ലഭ്യമാക്കിയിട്ടുണ്ട്.

TAGS: FACT |