ഫാക്ടിന് 136.71 കോടി രൂപ ലാഭം

Posted on: February 12, 2021

ഏലൂര്‍: കേന്ദ്ര പൊതുമേഖല വ്യവസായ സ്ഥാപനമായ ഫാക്ട് 2020 ഒക്ടോബര്‍ – ഡിസംബര്‍ കാലയളവില്‍ 136.71 കോടി രൂപ ലാഭം കൈവരിച്ചു. ഡിസംബര്‍ 31 വരെയുള്ള ഒമ്പത് മാസത്തെ കണക്കനുസരിച്ച് 202.22 കോടി ലാഭമാണ് ഫാക്ടിന് നേടാന്‍ കഴിഞ്ഞത്. മുന്‍ വര്‍ഷത്തിലെ മൂന്നാം ക്വാര്‍ട്ടറില്‍ 10.8 കോടി രൂപയായിരുന്നു ഫാക്ട് നേടിയത്.

അമോണിയം സള്‍ഫേറ്റിന്റെയും ഫാക്ടംഫോസിന്റെയും ഉത്പാദനത്തില്‍ വന്‍ തോതിലുള്ള ഉയര്‍ച്ചയാണ് ഫാക്ട് കൈവരിച്ചത്. 2019 ഡിസംബര്‍ 31 വരെയുള്ള 9 മാസത്തില്‍ ഫാക്ടംഫോസിന്റെ ഉത്പാദനം 6,20,141 മെട്രിക് ടണ്‍ ആണെങ്കില്‍ 2020 ഡിസംബര്‍ മാസത്തില്‍ 6,44,924 മെട്രിക് ടണ്ണായി വര്‍ദ്ധിപ്പിക്കാന്‍ ഫാക്ടിന് സാധിച്ചു. 2019-ല്‍ 1,58,098 മെട്രിക് ടണ്‍ ഉത്പാദിപ്പിച്ച അമോണിയം സള്‍ഫേറ്റ് 2020-ല്‍ 1,76,546 മെട്രിക് ടണ്ണായി ഉയര്‍ന്നു.

കമ്പനിയുടെ പ്രധാന ഉത്പന്നമായ ഫാക്ടംഫോസ്, അമോണിയം സള്‍ഫേറ്റ്, എം.പി, എന്‍.പി.കെ. എന്നിവയുടെ വില്പനയിലും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ കുതിപ്പാണ് ഈ വര്‍ഷം ഉണ്ടായത്. ഫാക്ടംഫോസിന്റെ വില്പന കഴിഞ്ഞ വര്‍ഷം 6,17,992 മെട്രിക് ടണ്ണില്‍നിന്ന് ഈ വര്‍ഷം 69,85,471 മെട്രിക് ടണ്ണായി ഉയര്‍ന്നു. അമോണിയം സള്‍ഫേറ്റ് 16,73,23 മെട്രിക് ടണ്ണില്‍നിന്ന് 18,86,73 മെട്രിക് ടണ്ണിലേക്ക് ഉയര്‍ന്നു.

TAGS: FACT |