ഫാക്ടിന് 352 കോടി രൂപ ലാഭം

Posted on: June 19, 2021

ഏലൂര്‍ : കേന്ദ്ര പൊതുമേഖലാ വ്യവസായ സ്ഥാപനമായ ഫാക്ട്, 2020-21 സാമ്പത്തിക വര്‍ഷത്തില്‍ 352 കോടി രൂപ പ്രവര്‍ത്തന ലാഭം നേടി. ഇത് ഫാക്ടിന്റ റെക്കോഡ് ലാഭമാണ്. 3,259 കോടി രൂപയാണ് ഈ കാലയളവിലെ വിറ്റുവരവ്. മുന്‍ വര്‍ഷം 2,770 കോടി രൂപയായിരുന്നു വിറ്റുവരവ്.

ഫാക്ടംഫോസ് ഉത്പാദനം 8.45 ലക്ഷം ടണ്ണില്‍നിന്ന് 8.61 ലക്ഷം ടണ്ണിലെത്തി. അമോണിയം സള്‍ഫേറ്റിന്‍ ഉത്പാദനം 2.46 ലക്ഷം ടണ്‍ ആണ്. ഫാക്ട് കൊച്ചിന്‍ ഡിവിഷനിലെ ഫാക്ടംഫോസ് ഉത്പാദനം 6.46 ലക്ഷം ടണ്‍ ആണ്. 2019-20-ല്‍ 6.41 ലക്ഷം ടണ്‍ ആയിരുന്നു. ഉദ്യോഗമണ്ഡല്‍ കോംപ്ലക്‌സിലെ ഫാക്ടംഫോസിന്റ ഉത്പാദനം 2.15 ടണ്ണായും ഉയര്‍ന്നു. കമ്പനിയുടെ മൊത്തം വളം വില്പന 13.60
ലക്ഷം ടണ്‍ ആണ്. കഴിഞ്ഞ 20 വര്‍ഷത്തിനിടയിലെ ഉയര്‍ന്ന വില്പനയാണിത്.

കാപ്രോലാക്ടം പ്ലാന്റ് ഓഗസ്റ്റില്‍ ഉത്പാദനം പുനരാരംഭിക്കുകയാണ്. പ്ലാന്റിന്റ അറ്റകുറ്റപ്പണികള്‍, ഓണ്‍ലൈന്‍ മലിനീകരണ നിരീക്ഷണ സംവിധാനം, ട്രയല്‍ റണ്‍ എന്നിവ വിജയകരമായി പൂത്തിയാക്കിയിട്ടുണ്ട്. ഈ സാമ്പത്തിക വര്‍ഷം വിറ്റുവരവില്‍ 600 കോടിരൂപയുടെ വര്‍ധനയാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

TAGS: FACT |