ഫാക്ടിന് 613 കോടിയുടെ പ്രവര്‍ത്തനലാഭം

Posted on: May 6, 2023

ഏലൂര്‍ : കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫാക്ട് 2022-23 സാമ്പത്തിക വര്‍ഷത്തില്‍, 612.99 കോടി രൂപയുടെ പ്രവര്‍ത്തന ലാഭം നേടി. 860.32 കോടി രൂപയാണു പലിശയും നികുതികളും ചേര്‍ത്തിട്ടുള്ള ലാഭം. ഈ കാലയളവില്‍ 6198.15 കോടി രൂപ വിറ്റു വരവു നേടി.

2021 -22 സാമ്പത്തിക വര്‍ഷത്തില്‍ ഇത് യഥാക്രമം 353,28 കോടി രൂപയും 679.84 കോടി രൂപയുമായിരുന്നു.
മുന്‍വര്‍ഷം വിറ്റുവരവ് 4424.80 കോടി രൂപയായിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 9.83 ലക്ഷം ടണ്ണിനു മുകളില്‍ വളം വില്പന നടത്തി. ഫാക്ടംഫോസ് 7.42 ലക്ഷം ടണ്ണും അമോണിയം സള്‍ഫേറ്റ് 2.20
ലക്ഷം ടണ്ണും ജൈവവളം 0.20 ലക്ഷം ടണ്ണും ആയിരുന്നു വില്‍പന. 43,712 ടണ്‍ കാപ്രോലാക്റ്റവും വിറ്റഴിച്ചു.

ഫാക്ടംഫോസിന്റെ ഉത്പാദനം എക്കാലത്തെയും ഉയര്‍ന്ന 8.28 ലക്ഷം ടണ്ണാണ്. ഇത് ഉല്‍പാദന ശേഷിയുടെ 131 ശതമാനമാണ്. അമോണിയം സള്‍ഫേറ്റിന്റെ ഉത്പാദനം ഉത്പാദന ശേഷിയുടെ 109 ശതമാനമായ 2.45 ലക്ഷം ടണ്ണാണ്. കാപ്രോലാക്റ്റം 0.44 ലക്ഷം ടണ്ണും ഉത്പാദിപ്പിച്ചു. ഒരുഷെയറിന് ഒരു രൂപ വച്ച് അന്തിമ
ലാഭവിഹിതം ഫാക്ടിന്റെ ഡയറകര്‍ ബോര്‍ഡ് ശുപാര്‍ശചെയ്തിട്ടുണ്ട്.

2023 – 24 കാലയളവിലും ഉത്പാദനവും വിപണനവും ഇതേ രീതിയില്‍ തുടരാന്‍ സാധിക്കുമെന്നു പ്രതീക്ഷിക്കുന്നതായി ഫാക്ട് മാനേജ്‌മെന്റ് അറിയിച്ചു.

 

TAGS: FACT |