ജി എസ് ടി വരുമാനം 1.33 ലക്ഷം കോടി രൂപ

Posted on: March 2, 2022

മുംബൈ : ഫെബ്രുവരിയില്‍ രാജ്യത്തെ ചരക്കു-സേവന നികുതി (ജി.എസ്.ടി.) വരുമാനം 1.33 ലക്ഷം കോടി രൂപ. കഴിഞ്ഞവര്‍ഷം ഫെബ്രുവരിയിലെക്കാള്‍ 18 ശതമാനവും 2020 ഫെബ്രുവരിയിലെക്കാള്‍ 26 ശതമാനവുമാണ് വര്‍ധന.

അതേസമയം 2022 ജനുവരിയിലെ 1,40,986 കോടിയെക്കാള്‍ 6.6 ശതമാനം കുറവാണിത്. കേന്ദ്ര ജി.എസ്.ടി.യായി 24,435 കോടിയും സംസ്ഥാന ജി.എസ്.ടി.യായി 30,779 കോടിയും സംയോജിത ജി.എസ്.ടി.യായി 67,471 കോടിയുമാണ് ഫെബ്രുവരിയില്‍ ലഭിച്ചത്. സൈസ് ഇനത്തിലെ 10,340 കോടി ഉള്‍പ്പെടെ ആകെ 1,33,026 കോടിരൂപയാണ് വരുമാനം. ഫെബ്രുവരിയില്‍ 28 ദിവസം മാത്രമാണുള്ളതെന്നതിനാല്‍ ജനുവരിയിലേ തിനെക്കാള്‍ സാധാരണ വരുമാനം കുറയാറുണ്ടെന്ന് ധനമന്ത്രാലയം സൂചിപ്പിച്ചു. തുടര്‍ച്ചയായ അഞ്ചാംമാസമാണ് ജി.എസ്.ടി. വരുമാനം 1.30 ലക്ഷം കോടി രൂപയ്ക്കു മുകളിലെത്തുന്നത്.

ജി.എസ്.ടി. നടപ്പാക്കിയശേഷം ആദ്യമായി സൈസ് വരുമാനം 10,000 കോടി രൂപ കടക്കുകയും
ചെയ്തു. കേരളത്തിന്റ ജി.എസ്. ടി. വരുമാനം 2021 ഫെബ്രുവരിയിലെ 1,806 കോടിയില്‍നിന്ന് 15
ശതമാനം ഉയര്‍ന്ന് 2,074 കോടിരൂപയിലെത്തിയിട്ടുണ്ട്.

TAGS: GST |