ജി.എസ്.ടി. വരുമാനത്തില്‍ വീണ്ടും റെക്കോഡ് വര്‍ധന

Posted on: May 3, 2021

ഡല്‍ഹി : കൊവിഡിന്റെ രണ്ടാം തരംഗത്തിനിടയിലും രാജ്യത്തെചരക്കുസേവന നികുതി (ജി.എസ്.ടി.) വരുമാനത്തില്‍ റെക്കോഡ് വര്‍ധന. ഏപ്രിലില്‍ 1.41 ലക്ഷം കോരൂപയാണ് ജി.എസ്.ടി. വരുമാനത്തില്‍ ലഭിച്ചതെന്ന് കേന്ദ്ര ധനകാര്യമന്ത്രാലയം വ്യക്തമാക്കി. 2017 ജൂലായില്‍ ജി.എസ്.ടി. നടപ്പാക്കിയശേഷം ഒരു മാസം ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന വരുമാനമാണിത്. മാര്‍ച്ചില്‍ ശേഖരിച്ച ജി.എസ്.ടി. വരുമാനത്തേക്കാള്‍ 14 ശതമാനം കൂടുതലാണ്. ഇതില്‍ സിജിഎസി 27,837 കോടിരൂപ, എസ്.ജി.എസ്.ടി. 35, 621കോടി, ഐ. ജി.എസ്.ടി. 68,481കോടി രൂപ 9,445 കോടി രൂപ കയറ്റുമതി ഇനത്തിലും ഉള്‍പ്പെടുന്നു.

കൊവിഡ് രണ്ടാം തരംഗം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബാധിച്ചിട്ടുണ്ടെങ്കിലും റിട്ടേണ്‍ഫയലിംഗ് ആവശ്യകത പാലിച്ചെന്ന് മാത്രമല്ല ജിഎസ്ടി കുടിശിക കൃത്യമായി അടച്ചും ഇന്ത്യയിലെ ബിസിനസ് സമൂഹം ശദ്ധമയ പ്രകടനമാണ് നടത്തിയതെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു.

കഴിഞ്ഞ ഏഴ് മാസമായി ജി. എസ്.ടി. വരുമാനം ഒരുലക്ഷംകോടി രൂപയ്ക്ക് മുകളിലാണ്. കൊവിഡ് സൃഷ്ടിച്ച സാമ്പത്തികാഘാതത്തില്‍നിന്ന് രാജ്യം കരകയറുന്നമായതിന്റെ വ്യക്തസൂചനയാണിതെന്നും സര്‍ക്കാര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. വ്യാജ ബില്ലുകള്‍ കത്താനുള്ള വ്യാപകമായ പരിശോധനയും ഡേറ്റകള്‍ വിശകല നംചെയ്തുള്ള പ്രവര്‍ത്തനരീതിയും വരുമാനം ഉയരാന്‍ കാരണമായിട്ടുണ്ട്. ജിഎസ്ട്രി, ആദായ
നികുതി, കംസ് ഐടി സംവിധാനങ്ങള്‍, ഫലപ്രദമായ ടാക്‌സ് അഡ്മിനിസ്‌ട്രേഷന്‍ എന്നിവയും നികുതി വരുമാനത്തില്‍ ക്രമാനുഗതമായ വര്‍ദ്ധനവിന് കാരണമായെന്നും കേന്ദ്രസര്‍ക്കാര്‍വ്യക്തമാക്കി.

മാര്‍ച്ചില്‍ 1,23,902 കോടിയായിരുന്നു ജി.എസ്.ടി. വരുമാനം. കേന്ദ്ര ജി.എസ്.ടി.യായി 22,973 കോടി രൂപയും സംസ്ഥാന ജി.എസ്.ടി.യായി 29,329 കോടി രൂപയും സംയോജിത ജി.എസ്.ടി. (ഐ. ജി.എസ്.ടി.) ആയി 62, 842 കോടി രൂപയുമാണ് ലഭിച്ചത്.

TAGS: GST |