ഐ പി ഒ വഴി സമാഹരിച്ചത് ഒരു ലക്ഷം കോടി രൂപ

Posted on: December 7, 2021

മുംബൈ ; നടപ്പുസാമ്പത്തികവര്‍ഷം ഡിസംബര്‍ രണ്ടുവരെ പ്രാഥമിക ഓഹരിവില്പന വഴി ഇന്ത്യന്‍ കമ്പനികള്‍ സമാഹരിച്ചത് 96,221 കോടി രൂപ. മെയിന്‍ബോര്‍ഡ് ഐ.പി.ഒ.കളും എസ്.എം.ഇ. വിഭാഗത്തിലുള്ള
ഐ.പി.ഒ.കളും ചേര്‍ന്നുള്ള കണക്കാണിത്.

ഏപ്രില്‍ മുതല്‍ ഡിസംബര്‍ രണ്ടുവരെ 76 ഐ.പി.ഒ.കള്‍ ഇരുവിഭാഗത്തിലുമായി നടന്നിട്ടുണ്ടെന്നും ബി.എസ്.ഇ.യിലെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഡിസംബറില്‍ ആറു കമ്പനികള്‍ ഇതിനകം ഐ.പി
.ഒ. പ്രഖ്യാപിച്ചിട്ടുണ്ട്. ഇവയില്‍ അഞ്ചണ്ണം ചേര്‍ന്ന് 4254.58 കോടി രൂപയാണ് സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത്. ഇവ പൂര്‍ത്തിയാകുന്നതോടെ ഐ.പി.ഒ. വഴിയുള്ള ഈ സാമ്പത്തികവര്‍ഷത്തെ ധനസമാഹരണം ഒരുലക്ഷം കോടി കടക്കും. പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍.ഐ.സി. യുടെ ഐ.പി.ഒ. ഈവര്‍
ഷം തന്നെയുണ്ടാകുമെന്നാണ് കരുതുന്നത്.

കഴിഞ്ഞ സാമ്പത്തികവര്‍ഷം 56 കമ്പനികള്‍ ചേര്‍ന്ന് 31, 060 കോടി രൂപയായിരുന്നു ഐ.പി.ഒ. വഴി ആകെ സമാഹരിച്ചത്. ഇതില്‍ 27 കമ്പനികള്‍ എസ്.എം.ഇ. വിഭാഗത്തിലുള്ളവയായിരുന്നു. 61 ഐ.പി.ഒ.കളില്‍ 35 എണ്ണം 100 കോടി രൂപയില്‍ താഴെയുള്ളതാണ്. നാലെണ്ണം 100 കോടിക്കും 500 കോടിക്കും ഇടയിലും 22 എണ്ണം 500 കോടിക്കുമുകളിലും തുക സമാഹരിച്ചു. പത്തുകമ്പനികം ആരോഗ്യമേഖലയില്‍നിന്ന് ധന
സമാഹരണത്തിനെത്തി. സിമന്റ്, നിര്‍മാണമേഖലയില്‍നിന്ന് ആറെണ്ണമെത്തി.

നവംബറില്‍ മാത്രം 15 കമ്പനികള്‍ ഐ.പി.ഒ. നടത്തി. നാല് എസ്.എം.ഇ. കമ്പനികളും ഇതിലുള്‍പ്പെടുന്നു. ആകെ 43,462.24 കോടി രൂപയാണ് നവംബറില്‍ മാത്രം കമ്പനികള്‍ സമാഹരിച്ചത്.

 

TAGS: IPO |