എല്‍ഐസി ഐപിഒ നടപടി തുടങ്ങി

Posted on: June 20, 2020

മുംബൈ :  ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്റെ ഐപിഒ യുടെ പ്രാരംഭ നടപടികള്‍ക്കായി ഉപദേശകകമ്പനികളെത്തേടി സര്‍ക്കാര്‍. ഐപിഒ നടത്തുന്നതിന് പറ്റിയ സമയം നിര്‍ണയിക്കുന്നതുള്‍പ്പെടെ സര്‍ക്കാരിന് വേണ്ട നിര്‍ദേശങ്ങളും സഹായങ്ങളും നല്‍ക്കുന്നതിന് കണ്‍സള്‍ട്ടിംഗ് സ്ഥാപനങ്ങള്‍, നിക്ഷേപക ബാങ്കുകള്‍, സാമ്പത്തിക സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ഐപിഒ ആയിരിക്കും എല്‍ഐസി യുടേതെന്നാണ് കരുതുന്നത്.

ഇതിനായി രണ്ട് ഉപദേശകരെയാണ് തേടുന്നത്. ജൂലായ് 13 നകം അപേക്ഷ നല്‍കാനാണ് കേന്ദ്ര നിക്ഷേപ പൊതു ആസ്തി കൈകാര്യ വകുപ്പ് (ദീപം) നിര്‍ദേശിക്കുന്നത്.

TAGS: IPO | LIC |