ഗോഎയര്‍, ആദിത്യ ബിര്‍ള മ്യൂച്വല്‍ ഫണ്ട് എന്നിവയുടെ ഐ.പി.ഒ. സെബി തടഞ്ഞുവെച്ചു

Posted on: June 30, 2021

മുംബൈ : ഗോ എയറിന്റയും (ഗോ ഫസ്റ്റ്) ആദിത്യ ബിര്‍ള മ്യൂച്വല്‍ ഫണ്ടിന്റയും ഐ.പി.ഒ. അപേക്ഷ സെബി തടഞ്ഞുവെച്ചു. നടപടിക്ക് കാരണമൊന്നും അറിയിച്ചിട്ടില്ലെങ്കിലും ഗ്രൂപ്പ് കമ്പനികള്‍ക്കെതിരേ അന്വേഷണം നടക്കുന്ന പശ്ചാത്തലത്തിലാണിതെന്നാണ് വിവരം. അപേക്ഷ നല്‍കിയിട്ടുള്ള കമ്പനികള്‍ക്കെതിരേ നിലവില്‍ പരാതികളില്ലെങ്കിലും ഗ്രൂപ്പില്‍ ഉള്‍പ്പെട്ട സ്ഥാപനങ്ങള്‍ സെബിയുടെ അന്വേഷണം നേരിടുന്നുണ്ട്.

ഐ.പി.ഒ. അപേക്ഷ നല്‍കുന്ന കമ്പനിക്കെതിരേയോ ഇതേ ഗ്രൂപ്പിലുള്‍പ്പെട്ട കമ്പനിക്കെതിരേയോ അന്വേഷണം നടക്കുമ്പോള്‍ സാധാരണ സെബിയുടെ അനുമതി വൈകാറുണ്ട്. ഗോ എയര്‍ ഗ്രൂപ്പിലുള്‍പ്പെട്ടബോംബെ ഡെയിംഗിനെതിരായ സാമ്പത്തിക ക്രമക്കേട് ആരോപണങ്ങള്‍ നിലവിലുണ്ട്.

കമ്പനിയുടെഓഹരിയുടമ നല്‍കിയ പരാതിയില്‍ അന്വേഷണം നടക്കുകയാണ്. 3600 കോടി രൂപയുടെ മൂലധന സമാഹരണം ലക്ഷ്യമിട്ട് മേയ് മാസത്തിലാണ് ഗോ എയര്‍ ഐ.പി.ഒ. ക്ക് അപേക്ഷിച്ചത്.

 

TAGS: IPO |