സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 7,627 കോടി രൂപ അറ്റാദായം

Posted on: November 5, 2021

മുംബൈ ; നടപ്പുസാമ്പത്തിക വര്‍ഷം രണ്ടാം ക്വാര്‍ട്ടറില്‍ എസ്.ബി.ഐക്ക് 7,627 കോടി രൂപയുടെ അറ്റാദായം. മുന്‍വര്‍ഷം ഇതേ കാലയളവിലുണ്ടായിരുന്ന 4,574 കോടി രൂപയെക്കാള്‍ 67 ശതമാനമാണ് വര്‍ധന. പലിശ വരുമാനം 10.6 ശതമാനം ഉയര്‍ന്ന് 31,184 കോടി രൂപയായി.

മൊത്തം നിഷ്‌ക്രിയ ആസ്തി ആദ്യ ക്വാര്‍ട്ടറില്‍ 5.32 ശതമാനത്തില്‍നിന്ന് 4.9 ശതമാനമായി കുറയുകയും ചെയ്തു. അറ്റ നിഷ്‌ക്രിയ ആസ്തി 1.52 ശതമാനമാണ്.