എസ്ബിഐ വിദ്യാഭ്യാസ വായ്പകള്‍ തിരിച്ചടക്കാന്‍ 15 വര്‍ഷം വരെ കാലാവധി

Posted on: May 24, 2022

കൊച്ചി : രാജ്യത്തിനകത്തു പഠിക്കാന്‍ 50 ലക്ഷം രൂപ വരെയും വിദേശ പഠനത്തിന് ഒന്നരക്കോടി രൂപ വരെയും എസ്ബിഐ വായ്പ അനുവദിക്കും.

തിരിച്ചടവിനായി കോഴ്‌സ് പൂര്‍ത്തിയാക്കിയതിനു ശേഷം 15 വര്‍ഷം വരെ കാലാവധിയും ലഭിക്കും. 12 മാസം തിരിച്ചടവ് അവധിയും ഇവയ്ക്ക് ബാധകമാണ്. 8.65 ശതമാനമാണ് ബാധകമാകുന്ന പലിശ നിരക്ക്. പെണ്‍കുട്ടികള്‍ക്ക് 0.50 ശതമാനം ഇളവും ലഭിക്കും.

വിദ്യാര്‍ത്ഥികളുടെ ഓരോരുത്തരുടേയും സവിശേഷത അനുസരിച്ചുള്ള വായ്പകളാണ് എസ്ബിഐ വിദ്യാഭ്യാസ വായ്പകളുടെ മറ്റൊരു പ്രത്യേകത.

കുറഞ്ഞ പലിശ നിരക്ക്, ഏഴര ലക്ഷം രൂപ വരെ കൊളാറ്ററല്‍ സെക്യൂരിറ്റി ആവശ്യമില്ല, 20 ലക്ഷം രൂപ വരെ പ്രോസസിംഗ് ഫീസ് ഇല്ല, കോഴ്‌സ് കഴിഞ്ഞ് ഒരു വര്‍ഷത്തിനു ശേഷം തിരിച്ചടവ് തുടങ്ങാം, നാലു ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് മാര്‍ജിന്‍ ഇല്ല തുടങ്ങിയ നേട്ടങ്ങളും എസ്ബിഐയുടെ വിദ്യാഭ്യാസ വായ്പകളുടെ പ്രത്യേകതയാണ്.