സ്റ്റേറ്റ് ബാങ്ക് ഡിജിറ്റല്‍ പേമെന്റ് കമ്പനിയായ കാഷ് ഫ്രീയില്‍ നിക്ഷേപം നടത്തി

Posted on: June 8, 2021

മുംബൈ : ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പായ കാഷ് ഫ്രീയില്‍ നിക്ഷേപവുമായി രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്.ബി.ഐ. എത്ര രൂപയാണ് നിക്ഷേപിച്ചിട്ടുള്ളതെന്നതില്‍ വ്യക്തതയില്ല.

കമ്പനിയുടെ സാങ്കേതിക മികവിലുള്ള വിശ്വാസമാണ് എസ്.ബി.ഐ.യുടെ നിക്ഷേപത്തിലൂടെ പ്രകടമാകുന്നതെന്ന് കമ്പനി സഹസ്ഥാപകനും സി.ഇ.ഒ.യുമായ ആകാശ് സിന്‍ഹ പറഞ്ഞു. റീജു ദത്തയുമായി ചേര്‍ന്ന് 2015-ല്‍ തുടങ്ങിയ കമ്പനി ഇപ്പോള്‍ വര്‍ഷം 2000 കോടി ഡോളറിന്റെ ഇടപാടുകള്‍ നടത്തുന്നതായും അദ്ദേഹം അവകാശപ്പെട്ടു.

ഇന്ത്യന്‍ ബിസിനസ് സംരംഭങ്ങള്‍ക്ക് ഓണ്‍ലൈന്‍ പേമെന്റ് പ്രൊസസിംഗ് സേവനം നല്‍കുന്ന
കമ്പനി റേസര്‍പേ, പേയു, ബില്‍ഡെപ്ത്, സി.സി. അവന്യൂ, എന്നിവയുമായാണ് മത്സരിക്കുന്നത്. ഇന്ത്യക്കു പുറമേ യു.എസ്., യു.എ.ഇ., കാനഡ എന്നിവ ഉള്‍പ്പെടെ ഏഴു രാജ്യങ്ങളില്‍ സേവനം നല്‍കുന്നുണ്ട്. 2020-21 സാമ്പത്തികവര്‍ഷം 228 കോടി രൂപയുടെ വരുമാനമുണ്ടാക്കിയിരുന്നു. സൊമാറ്റോ, സി.ആര്‍.ഇ.ഡി., നക, ഡെല്‍ഹിവെരി, അകോ, ഷെല്‍ തുടങ്ങിയ കമ്പനികള്‍ സാമ്പത്തികഇടപാടുകള്‍ക്ക് കാഷ്ഫീ ഉപയോഗിക്കുന്നുണ്ട്.