എസ് ബി ഐ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് 71 കോടി രൂപ നൽകും

Posted on: May 5, 2021

കൊച്ചി : രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് എസ്.ബി.ഐ. 71 കോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ചു. കോവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച സംസ്ഥാനങ്ങളില്‍ 1,000 കിടക്കകളുള്ള താത്കാലിക ആശുപത്രികള്‍, 250 ഐ.സി.യു. ബെഡ്ഡ് സൗകര്യങ്ങള്‍, 1,000 ഐസൊലേഷന്‍ ബെഡ്ഡ് സൗകര്യങ്ങള്‍ എന്നിവ സജ്ജമാക്കാന്‍ 30 കോടി രൂപ നീക്കിവയ്ക്കും. ജീനോം സീക്വന്‍സിംഗ് ഉപകരണങ്ങള്‍, ലാബ്, വാക്‌സിന്‍ ഗവേഷണ ഉപകരണങ്ങള്‍ എന്നിവയ്ക്കായി സര്‍ക്കാരുകള്‍ക്ക് 10 കോടി രൂപയും നല്‍കും.

ഇതിനു പുറമെ, പൗരന്മാരുടെ അടിയന്തര വൈദ്യ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള ജീവന്‍രക്ഷാ ഉപകരണങ്ങള്‍ വാങ്ങാനും ആശുപത്രികളില്‍ ഓക്‌സിജന്‍ വിതരണം വര്‍ധിപ്പിക്കാനും എസ്.ബി.ഐ.യുടെ 17 പ്രാദേശിക ഹെഡ് ഓഫീസുകള്‍ക്കായി 21 കോടി രൂപ അനുവദിച്ചിട്ടുണ്ട്. എന്‍.ജി.ഒ.കളുമായി സഹകരിച്ച് 10 കോടി രൂപയും. നല്‍കും.