ടി സി എസ് കൊച്ചിയിൽ 690 കോടിയുടെ നിക്ഷേപം നടത്താൻ ഒരുങ്ങുന്നു

Posted on: September 18, 2021

കൊച്ചി : ഇന്ത്യയിലെ ഏറ്റവും വലിയ ഐ.ടി. കമ്പനിയായ ടാറ്റാ കണ്‍സല്‍ട്ടന്‍സി സര്‍വീസസ് (ടി.സി.എസ്.) കാക്കനാട് കിന്‍ഫ്ര ഇലക്ട്രോണിക്‌സ് മാനുഫാക്ചറിങ് ക്ലസ്റ്ററില്‍ 690 കോടി രൂപ മുതല്‍മുടക്കി ഇന്നവേഷന്‍ പാര്‍ക്ക് സ്ഥാപിക്കുന്നു.

ധാരണാപത്രത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റയും വ്യവസായ മന്ത്രി പി. രാജീവിന്റയും സാന്നിധ്യത്തില്‍ കിന്‍ഫ്ര എം.ഡി. സന്തോഷ് കോശി തോമസും ടി.സി.എസ്. കേരള വൈസ് പ്രസിഡന്റ് ദിനേഷ് പി.തമ്പിയും ഒപ്പുവെച്ചു. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ. ഇളങ്കോവനും പങ്കെടുത്തു.

16 ലക്ഷം ചതുരശ്രയടി സ്ഥലത്താണ് ഇന്നവേഷന്‍ പാര്‍ക്ക് സ്ഥാപിക്കുക. ഐ.ടി. കോംപ്ലക്‌സിനായി 440 കോടിയും അനുബന്ധ വികസനത്തിനായി 250 കോടിയുമാണ് ടി.സി. എസ്. വകയിരുത്തിയിരിക്കുന്നത്. 2023-24-ല്‍ ആദ്യഘട്ടം പ്രവര്‍ത്തനമാരംഭിക്കും. കാമ്പസ് പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാകുന്നതോടെ 10,000 തൊഴിലവസരങ്ങള്‍ പ്രതീക്ഷിക്കുന്നു.ഇലക്ട്രോണിക് ഹാര്‍ഡ്വേര്‍ ആന്‍ഡ് ഐ.ടി.-ഐ.ടി.ഇ.എസ്. യൂണിറ്റിനായി 36.84 ഏക്കര്‍ സ്ഥലം ടി.സി.എസിന് അനുവദിച്ചു കൊണ്ടുള്ള ധാരണാപത്രത്തിലാണ് ഒപ്പുവെച്ചത്.

TAGS: TCS |