ടിസിഎസിന്റെ വിപണിമൂല്യം 14 ലക്ഷം കോടി കടന്നു

Posted on: September 3, 2021

മുംബൈ : ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്‍ വിപണിമൂല്യം 14 ലക്ഷം കോടി കടന്നു. രാജ്യത്ത് ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ മാത്രം കമ്പനിയാണ് ടി.സി.എസ്. റിലയന്‍സ് ഇന്‍ഡസീസ് ആണ് ഈ നേട്ടം മറികടന്ന ആദ്യ കമ്പനി.

കമ്പനിയുടെ ഓഹരി വില 3,786.55 രൂപയിലെത്തിയതോടെ വിപണിമൂല്യം 14 ലക്ഷം കോടിയിലെത്തി. ഓഗസ്റ്റ് 11 -നാണിത് 13 ലക്ഷം കോടി രൂപ കടന്നത്. വ്യാഴാഴ്ച ടി.സി.എസ്. ഓഹരി വില 123.90 രൂപ (3.34 ശതമാനം) ഉയര്‍ന്ന് 3,837.95 രൂപയിലാണ് ക്ലോസ് ചെയ്തത്. ഇതോടെ കമ്പനിയുടെ വിപണിമൂല്യം 14.19 ലക്ഷം കോടി രൂപയിലെത്തി.

വ്യാപാരത്തിനിടെ വില 3,858 രൂപ വരെ എത്തി പുതിയ ഉയരം കുറിക്കുകയും ചെയ്തു. റിലയന്‍സ് ഓഹരികള്‍ 1.05 ശതമാനം നേട്ടത്തില്‍ 2293.65 രൂപയിലാണ് വ്യാഴാഴ്ച വ്യാപാരം നിര്‍ത്തിയത്. 14.54 ലക്ഷം കോടി രൂപയാണ് കമ്പനിയുടെ വിപണി മൂല്യമിപ്പോള്‍.

 

TAGS: TCS |