ടി സി എസിന്റെ വിപണി മൂല്യം 13 ലക്ഷം കോടി കടന്നു

Posted on: August 18, 2021

 

മുംബൈ ; രാജ്യത്ത് വിപണിമൂല്യം 13 ലക്ഷം കോടി രൂപ കടന്ന രണ്ടാമത്തെ കമ്പനിയായി ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് ടി.സി.എസ്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഐ.ടി. കമ്പനി യും ടി.സി.എസ്. തന്നെ.

ചൊവ്വാഴ്ച ഓഹരി വില 3,620 രൂപയിലെത്തിയതോടെയാണ് കമ്പനി ഈ നേട്ടം സ്വന്തമാക്കിയത്. തുടര്‍ച്ചയായ ഒമ്പതാം വ്യാപാരദിനത്തിലാണ് ടി.സി.എസ്. ഓഹരിവില ഉയരുന്നത്. ഓഗസ്റ്റിലെ 12 വ്യാപാര ദിനങ്ങളിലായി 11 ശതമാനമാണ് നേട്ടം. 80.65 രൂപ നേട്ടത്തില്‍ 3,552.40 രൂപയിലാണ്
ടി.സി.എസ്. ഓഹരിവില ചൊവ്വാഴ്ച ക്ലോസ് ചെയ്തത്. ഇതോടെകമ്പനിയുടെ വിപണിമൂല്യം 13.14 ലക്ഷം കോടി രൂപയിലെത്തി.

ഒരവസരത്തില്‍ ഓഹരിവില 3,560.25 രൂപവരെയെത്തി പുതിയ ഉയരംകുറിച്ചിരുന്നു. പട്ടികയില്‍ ഒന്നാമതുള്ള റിലയന്‍സ് ഇന്‍ഡീസ് ഓഹരി വില 8.50 രൂപ കുറഞ്ഞ് 2,163.95 രൂപയിലാണ് ചൊവ്വാഴ്ച അവസാനിച്ചത്. 13.71 ലക്ഷം കോടി രൂപയാണ് നിലവില്‍ കമ്പനിയുടെ വിപണിമൂല്യം.

 

TAGS: Tata Consultancy | TCS |