ഇന്ത്യയിലെ കര്‍ഷക വനിതകള്‍ക്ക് ഗൂഗിളിന്റെ 5 ലക്ഷം ഡോളര്‍ ഗ്രാന്‍ഡ്

Posted on: March 9, 2021

ന്യൂഡല്‍ഹി : സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ശാക്തീകരണത്തിനായി ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സാമൂഹിക സ്ഥാപനങ്ങള്‍ക്ക് ഗൂഗിള്‍ 2.5 കോടി ഡോളര്‍ ഗ്രാന്‍ഡ് നല്‍കും. ലോകത്ത് എവിടെയുമുള്ള സ്ഥാപനങ്ങള്‍ക്ക് ഗ്രാന്‍ഡ് അപേക്ഷിക്കാം.

ഇന്ത്യയിലെ കര്‍ഷക വനിതകളെ സഹായിക്കാന്‍ 5 ലക്ഷം ഡോളറിന്റെ ഗ്രാന്‍ഡും ഗൂഗിള്‍ പ്രഖ്യാപിച്ചു. കാര്‍ഷിക മേഖലയിലെ ഒരു ലക്ഷം സ്ത്രീകളെ സഹായിക്കാന്‍ നാസ്‌കോം ഫൗണ്ടേഷനുമായി സഹകരിച്ചാണ് ഗൂഗിള്‍ പദ്ധതി.

സാങ്കേതിക, സാമ്പത്തിക, സാക്ഷകത സ്വന്തമാക്കി ഇവരുടെ വരുമാനത്തില്‍ 30 ശതമാനമെങ്കിലും വര്‍ധനയുണ്ടാക്കുകയാണ് ലക്ഷ്യം. ഗ്രാമീണ മേഖലയിലെ വനിതാ സംരംഭകരുടെ സഹായത്തിന് വുമണ്‍ വില്‍ വെബ് പ്ലാറ്റ്‌ഫോമും അവതരിപ്പിച്ചു. വനിതാ ദിനത്തിന്റെ ഭാഗമായി ഗൂഗിള്‍ പ്രത്യേക ബിസിനസ് പേജും അവതരിപ്പിച്ചുണ്ട്യ

TAGS: Google |