കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷനെ കമ്പനിയാക്കി മാറ്റും

Posted on: January 16, 2021

തിരുവനന്തപുരം : കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷനെ (കെഎഫ്‌സി) സംസ്ഥാന സര്‍ക്കാരിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയായി പുന:സംഘടിപ്പിക്കുമെന്ന് ബജറ്റില്‍ വാഗ്ദാനം. റിസര്‍വ് ബാങ്കിന്റെ അനുമതിയോടെ നിക്ഷേപം സമാഹരിക്കുന്ന ധനകാര്യ സ്ഥാപനമായി മാറ്റും.

പവര്‍ ഫിനാന്‍സ് കോര്‍പറേഷന്‍, കേരള ട്രാന്‍സ്‌പോര്‍ട്ട് ഡവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പറേഷന്‍, ടൂറിസം ഫിനാന്‍സ് കോര്‍പറേഷന്‍, കെയുആര്‍ഡിഎഫ്‌സി, വനിതാ വികസന കോര്‍പറേഷന്‍ പോലുള്ള മറ്റു കോര്‍പറേഷനുകളും സമഗ്രമായി പുന:സംഘടിപ്പിക്കാന്‍ വിദഗ്ധ സമിതിയെ നിയമിക്കും.

TAGS: KFC |