ഹാറൂണ്‍ ഇന്ത്യ പട്ടികയില്‍ മുകേഷ് അംബാനി ഒന്നാമത

Posted on: October 11, 2023

മുംബൈ : ഗൗതം അദാനിയെ പിന്തള്ളി ഹാറൂണ്‍ ഇന്ത്യ പട്ടികയില്‍ മുകേഷ് അംബാനി ഒന്നാമത്. 2 ശതമാനം വളര്‍ച്ചയോടെ 8.08 ലക്ഷം കോടിയാണ് റിലയന്‍സ് ചെയര്‍മാന്റെ ആസ്തി. അദാനിയുടെ അതേസമയം ആസ്തി മൂല്യം 57% ഇടിഞ്ഞ് 4.74 ലക്ഷം കോടി രൂപയായി. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടാണ് അദാനിക്കു തിരിച്ചടിയായത്.

ഓഗസ്റ്റ് 30 വരെയുള്ള ആസ്തികണക്കാക്കിയാണ് പട്ടിക തയാറാക്കിയിരിക്കുന്നത്. വാക്‌സീന്‍ നിര്‍മാതാക്കളായ സീറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സൈറസ്പുനവാലയാണ് മൂന്നാം സ്ഥാനത്ത്.

എച്ച്‌സിഎല്‍ ടെക്‌നോളജീസിന്റെ ശിവ് നാടാര്‍ നാലാമതുംഗോപിചന്ദ് ഹിന്ദുജ അഞ്ചാം
സ്ഥാനത്തും ഇടംനേടി.മലയാളിയായ ബൈജു രവീന്ദ്രന്‍ഇത്തവണ പട്ടികയില്‍ നിന്നു പുറത്തായി.

 

TAGS: Mukesh Ambani |