റിലയന്‍സ് കോസ്‌മെറ്റിക് ബിസിനസിലേക്ക്

Posted on: September 6, 2022


ന്യൂഡല്‍ഹി : റിലയന്‍സ് റിട്ടെയില്‍ വെഞ്ചേഴ്‌സ് ലിമിറ്റഡ് (ആര്‍ആര്‍വിഎല്‍) കോറ്റിക് ബിസിനസിലേക്ക്. മേക്കപ്പ്, പേഴ്‌സണല്‍ കെയര്‍ ബ്രാന്‍ഡായ ഇന്‍സൈറ്റ് കോസ്‌മെറ്റിക്‌സിന്റെ നിയന്ത്രിത ഓഹരികള്‍ ആണ് ആര്‍ആര്‍വിഎല്‍ സ്വന്തമാക്കിയത്. 10 മുതല്‍ 15 മില്യണ്‍ ഡോളര്‍ വരെയാണ് ഇവര്‍ തമ്മിലുള്ള ഇടപാട് മൂല്യമെന്നാണ് റിപ്പോര്‍ട്ട്.

2001ല്‍ മുംബൈ ആസ്ഥാനമായുള്ള സംരംഭകനായ ദിനേഷ് ജെയിന്‍ ആണ് ഇന്‍സൈറ്റ് കോസ്‌മെറ്റിക്‌സ് ആരംഭിച്ചത്. 20 സംസ്ഥാനങ്ങളില്‍ വിതരണ സാന്നിധ്യമുണ്ട് ഈ ബ്രാന്‍ഡിന്, ഇന്‍സൈറ്റ് കോറ്റിക്‌സ് ഉത്പന്നങ്ങള്‍ രാജ്യത്തുടനീളമുള്ള 12,000-ലധികം റീട്ടെയില്‍ സ്റ്റോറുകളില്‍ വില്പനയ്ക്ക് നല്‍കുന്നുണ്ട്.

കൂടാതെ, കമ്പനിക്ക് 350-ലധികം സ്റ്റോക്ക് കീപ്പിംഗ് യൂണിറ്റുകളുണ്ട്, മാത്രമല്ല, നെയില്‍ പോളിഷ്, ലിപ്സ്റ്റിക്, മസ്‌കാര,ഐലൈനറുകള്‍, ഐ ഷാഡോകള്‍, ഫൗണ്ടേഷനുകള്‍, കണ്‍സിലറുകള്‍, ലിപ് ഗ്ലോസ്,മേക്കപ്പ് ബ്രഷുകള്‍ തുടങ്ങിയ വയാണ് ഇന്‍സൈറ്റ് കോസ്‌മെറ്റിക്‌സ് പ്രധാനമായും വില്ക്കുന്നത്. 10-ലധികം ഇ-കൊമേഴ്‌സ് പോര്‍ട്ടലുകളിലൂടെ കമ്പനി അതിന്റെ ഉത്പന്നങ്ങള്‍ റീട്ടെയില്‍ ചെയ്യുന്നു.

 

 

TAGS: Reliance Retail |