റിലയന്‍സ് റീട്ടെല്ലും, അക്കായിയും തമ്മില്‍ റീട്ടെയ്ല്‍ പങ്കാളിത്തം

Posted on: September 16, 2022


മുംബൈ: അഖിലേന്ത്യാ തലത്തില്‍ കൂടുതല്‍ ഉപയോക്താക്കളില്‍ എത്തുന്നതിനായി, ജാപ്പനീസ് നിര്‍മാതാക്കളായ അക്കായിയും റിലയന്‍സ് റീട്ടെല്ലും തമ്മില്‍ റീട്ടെയ്‌ല് പങ്കാളിത്ത കരാറിലേര്‍പ്പെട്ടു. ഇതനുസരിച്ച് ഇന്ത്യയില്‍ ഉടനീളമുള്ള 540 സ്റ്റോറുകളില്‍ അക്കായ് ഉത്പന്നങ്ങള്‍ ലഭ്യമാകും.
അക്കായിയുടെ 32 ഇഞ്ചിവി ശ്രേണി റിലയന്‍സ് വിപണികളില്‍ മാത്രം 9,999 രൂപയ്ക്ക് ലഭിക്കും.

അക്കായ് വിനോദോപാധികള്‍ കൂടുതല്‍ ജനങ്ങളിലേയ്ക്ക് എത്തിക്കുന്നതിനു പുറമേ വളര്‍ന്നു വരുന്ന വിപണിയില്‍ സാന്നിധ്യം കൂടുതല്‍ ശക്തമാക്കാനും കഴിയുമെന്ന് അക്കായ് ഇന്ത്യ ഡയറക്റ്റര്‍ അനുരാഗ്ര്‍മ്മ പറഞ്ഞു. ജാപ്പനീസ്പാരമ്പര്യത്തിന്റെ അതിനൂതന സാങ്കേതികവിദ്യ ജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ കഴിയുമെന്ന് അനുരാഗ് ശര്‍മ്മ പറഞ്ഞു.

TAGS: Reliance Retail |