ഇൻഫോസിസ് 12,000 യുഎസ് പൗരൻമാർക്ക് നിയമനം നൽകുന്നു

Posted on: September 3, 2020

ബംഗലുരു : ഇൻഫോസിസ് അടുത്ത രണ്ട് വർഷത്തിനുള്ളിൽ 12,000 യുഎസ് പൗരൻമാർക്ക് നിയമനം നൽകും. ട്രംപ് ഭരണകൂടം എച്ച്1ബി വിസ നിയമങ്ങൾ കർശനമാക്കിയതിനെ തുടർന്നാണ് ഈ നീക്കം. 2017 ന് ശേഷം 13,000 യുഎസ് പൗരൻമാർക്ക് നിയമനം നൽകി. 2022 ന് മുമ്പ് മൊത്തം 25,000 പേരെ നിയമിക്കാനാണ് ഇൻഫോസിസിന്റെ ലക്ഷ്യം.

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ യുഎസിൽ ആറ് ടെക്‌നോളജി ആൻഡ് ഇന്നോവേഷൻസ് സെന്ററുകൾ ഇൻഫോസിസ് തുറന്നിരുന്നു. ഇന്ത്യാന, നോർത്ത് കരോലിന,കണക്ട്ടികട്ട്, റോഡ് ഐലൻഡ്, ടെക്‌സാസ്, അരിസോണ എന്നിവിടങ്ങളിലാണ് പുതിയ കേന്ദ്രങ്ങൾ. കൂടുതൽ സ്വദേശിവത്കരണമാണ് കമ്പനികളുടെ കരുത്തെന്ന് ഇൻഫോസിസ് സിഇഒ സലിൽ പരേഖ് പറഞ്ഞു.