ലോക സാമ്പത്തിക രംഗം 4.9 ശതമാനം തകർച്ച നേരിടുമെന്ന് ഐഎംഎഫ്

Posted on: June 25, 2020

വാഷിംഗ്ടൺ : കോവിഡ്19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക സാമ്പത്തിക രംഗം 4.9 ശതമാനം തകർച്ച നേരിടുമെന്ന് ഐഎംഎഫ്. നേരത്തെ 3 ശതമാനം തകർച്ചയാണ് വിലയിരുത്തിയിരുന്നത്. സ്ഥിതി മുമ്പ് പ്രതീക്ഷിച്ചിരുന്നതിനേക്കാൾ ഗുരുതരമാണെന്ന് അന്താരാഷ്ട്ര നാണ്യ നിധി മുന്നറിയിപ്പ് നൽകുന്നു. രണ്ടാം ലോകമഹാ യുദ്ധത്തേക്കാൾ വലിയ പതനമായിരിക്കും ലോകരാജ്യങ്ങൾ നേരിടേണ്ടി വരുന്നത്.

അമേരിക്കൻ സമ്പദ്‌വ്യവസ്ഥ ഇക്കൊല്ലം 8 ശതമാനം ഇടിയും. വരുമാനം കുറഞ്ഞ വിഭാഗങ്ങളെ കോവിഡ് ഗുരുതരമായി ബാധിക്കുന്നത് ദാരിദ്ര്യനിർമാർജന പ്രവർത്തനങ്ങൾക്ക് വലിയ തിരിച്ചടിയാകും ഇതിന്റെ പ്രത്യാഘാതം ഇന്ത്യയും നേരിടേണ്ടി വരുമെന്ന് ഐഎംഎഫ് വിലയിരുത്തുന്നു. ഇന്ത്യയുടെ ജിഡിപി 4.5 ശതമാനമായി ചുരുങ്ങും. 2021 ൽ 6 ശതമാനം വളർച്ചയിലേക്ക് തിരിച്ചുവരുമെന്നും ഐഎംഫിന്റെ വേൾഡ് ഇക്‌ണോമിക് ഔട്ട്‌ലുക്കിൽ വ്യക്തമാക്കി.