ഇന്ത്യന്‍ ജിഡിപി 10.2 ശതമാനം വളരും

Posted on: April 22, 2021

മുംബൈ : ഇന്ത്യന്‍ ജിഡിപി 2021-22 ധനകാര്യവര്‍ഷത്തില്‍ 10.2 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നു വിപണി വിശകലന സ്ഥാപനമായ കെയര്‍ റേറ്റിംഗ്‌സ്, നേരത്തെ ജിഡിപി 10.7 ശതമാനം മുതല്‍ 10.9 ശതമാനം വളരുമെന്നായിരുന്നു ഏജന്‍സിയുടെ പ്രതീക്ഷ.

കോവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിലാണു കെയര്‍ റേറ്റിംഗ്‌സ് തങ്ങളുടെ വിലയിരുത്തല്‍ തിരുത്തിയത്. വിവിധ സംസ്ഥാനങ്ങളിലുള്ള പ്രാദേശിക ലോക്ക്ഡൗണുകളും നിയന്ത്രണങ്ങളും കോവിഡ് സംബന്ധിച്ച് ആളുകള്‍ക്കുള്ള ഭീതിയുമെല്ലാം സാമ്പത്തിക വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍.

TAGS: GDP |