ലോകം സാമ്പത്തിക മാന്ദ്യത്തിലേക്കെന്ന് ഐ. എം. എഫ്.

Posted on: March 28, 2020

വാഷിംഗ്ടണ്‍ : കൊറോണ വൈറസ് ആഗോള സമ്പദ് വ്യവസ്ഥയെ തകിടം മറിച്ചിരിക്കുകയാണെന്നും വികസ്വരാജ്യങ്ങളെ സഹായിക്കാന്‍ വലിയതോതില്‍ പണമാവശ്യമുണ്ടെന്നും അന്താരാഷ്ട്ര നാണ്യനിധി (ഐ.എം.എഫ്) മേധാവി ക്രിസ്റ്റാലിനി ജോര്‍ജീവ പറഞ്ഞു.

ലോകം സാമ്പത്തികമാന്ദ്യത്തിലേക്കു കടന്നു കഴിഞ്ഞു. 2009 – ലെ മാന്ദ്യത്തെക്കാള്‍ തിവ്രമായിരിക്കുമത്. ആഗോള സാമ്പത്തിക ആവശ്യം നിറവേറ്റാന്‍ രണ്ടരലക്ഷം കോടി ഡോളറെങ്കിലും വേണ്ടിവരും. ഇത് ഏറ്റവും കുറഞ്ഞതുകയാണെന്നാണ് കരുതുന്നത് – ഓണ്‍ലൈന്‍ വാര്‍ത്താസമ്മേളനത്തില്‍ അവര്‍ പറഞ്ഞു. എണ്‍പതിലേറെ രാജ്യങ്ങള്‍ ഐ. എം. എഫിനോട് അടിയന്തര സഹായം തേടിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

TAGS: IMF |