പലിശനിരക്കുകളിൽ മാറ്റമില്ലാതെ വായ്പാനയം

Posted on: December 2, 2014

Raghuram-Rajan-RBI-big

റിപ്പോ, റിവേഴ്‌സ് റിപ്പോ, സിആർആർ നിരക്കുകളിൽ മാറ്റമില്ലാതെ ഗവർണർ രഘുറാം രാജൻ റിസർവ് ബാങ്കിന്റെ വായ്പാ നയം പ്രഖ്യാപിച്ചു. റിസർവ് ബാങ്ക് ബാങ്കുകൾക്കു നൽകുന്ന വായ്പയുടെ പലിശയായ റിപ്പോ നിരക്ക് 8 ശതമാനവും ബാങ്കുകൾ റിസർവ് ബാങ്കിൽ നടത്തുന്ന നിക്ഷേപത്തിന് ലഭിക്കുന്ന പലിശയായ റിവേഴ്‌സ് റിപ്പോ 7 ശതമാനവും സിആർആർ (കരുതൽധനാനുപാതം)  4 ശതമാനവുമായി തുടരും.

പണപ്പെരുപ്പം നിയന്ത്രണവിധേയമായിട്ടും പലിശനിരക്കുകളിൽ ഇളവു വരുത്താത്ത ആർബിഐയുടെ നിലപാടിനെ വ്യവസായ ലോകം രൂക്ഷമായി വിമർശിച്ചിരുന്നു. സാമ്പത്തികവളർച്ചയുടെ വേഗം വർധിപ്പിക്കാൻ പലിശനിരക്കുകൾ കുറയ്ക്കണമെന്ന് കേന്ദ്രധനകാര്യമന്ത്രി അരുൺ ജയ്റ്റ്‌ലി ആവശ്യപ്പെട്ടിരുന്നു. നടപ്പുധനകാര്യ വർഷത്തെ അടുത്ത വായ്പാനയ അവലോകനം ഇനി ഫെബ്രുവരിയിലാണ്.