എയര്‍ ഇന്ത്യയെ ഏറ്റെടുക്കാന്‍ വിസ്താര ബിഡ് സമര്‍പ്പിച്ചേക്കും

Posted on: March 3, 2020

കൊച്ചി : എയര്‍ ഇന്ത്യയെ ഏറ്റെടുക്കുന്നത് പരിശോധിക്കുമെന്ന് സ്വകാര്യ വിമാനക്കമ്പനിയായ വിസ്താര.

എയര്‍ ഇന്ത്യയെ സ്വകാര്യവത്കരിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ബിഡ് ക്ഷണിക്കുന്ന പശ്ചാത്തലത്തിലാണ് വിസ്താരയുടെ ചെയര്‍മാന്‍ ഭാസ്‌ക്കരന്‍ ഭട്ട് ഇക്കാര്യം വ്യക്തമാക്കിയത്.

ടാറ്റാ ഗ്രൂപ്പും സിങ്കപ്പൂര്‍ എയര്‍ലൈന്‍സും ചേര്‍ന്ന് നടത്തുന്ന വിമാനക്കമ്പനിയാണ് വിസ്താര. തങ്ങളല്ല, ആര് എയര്‍ ഇന്ത്യയെ ഏറ്റെടുത്താലും കേന്ദ്ര സര്‍ക്കാരിന്റെ സമയപരിധി അനുസരിച്ചേ മുന്നോട്ടു പോകാനാകുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

TAGS: Vistara |