വേതനമില്ലാത്ത നിര്‍ബന്ധിത അവധിയുമായി വിസ്താര

Posted on: April 16, 2020

ന്യൂഡല്‍ഹി : ലോക്ഡൗണ്‍ മൂലമുള്ള പ്രതിസന്ധിമറികടക്കാന്‍ എയർലൈൻ  കമ്പനിയായ വിസ്താര മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് വേതനമില്ലാത്ത നിര്‍ബന്ധിത അവധി പ്രഖ്യാപിച്ചു. 15 മുതല്‍ 30 വരെയുള്ള ദിവസങ്ങളില്‍ പരമാവധി മൂന്ന് ദിവസത്തേക്കാണ് അവധിയെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.

ഈ തീരുമാനം  1,200 മുതിര്‍ന്ന ജീവനക്കാരെ  ബാധിക്കും. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് വേതനമില്ലാത്ത മൂന്നു ദിവസത്തെ നിര്‍ബന്ധിത അവധി 14 വരെയുള്ള ആദ്യ ലോക്ഡൗണ്‍ കാലഘട്ടത്തിലും കമ്പനി നടപ്പാക്കിയിരുന്നു.

TAGS: Vistara |